ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രധാന എതിരാളികൾ ഓസ്‌ട്രേലിയയാണ്. കഴിഞ്ഞ വർഷത്തെ കപ്പ് ജേതാക്കളും അവർ ആയിരുന്നു. ഇന്ത്യയെ ഫൈനലിൽ തോല്പിച്ചായിരുന്നു പാറ്റ് കമ്മിൻസ് തങ്ങളുടെ വിജയ വേട്ട ആരംഭിച്ചത്. തുടർന്നുള്ള ഏകദിന ലോകകപ്പിലും അവർ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യ പ്രധാനമായും ഈ വർഷം ടെസ്റ്റ് മത്സരങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
ടി-20 ലോകകപ്പിൽ ഇന്ത്യ കപ്പ് നേടിയത് പോലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കപ്പ് നേടണമെങ്കിൽ യുവ താരമായ ഹർഷിത്ത് റാണയെ ഇന്ത്യ ടീമിലേക്ക് ഉൾപ്പെടുത്തണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
ദിനേശ് കാർത്തിക് പറയുന്നത് ഇങ്ങനെ:
“ഹര്‍ഷിത് റാണയ്ക്ക് പ്രത്യേകം കഴിവുകളുണ്ട്. പന്തിനെ നന്നായി ബാക്ക്‌സ്പിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. നല്ല കഴിവുകളുള്ള ഫാസ്റ്റ് ബൗളറാണ് ഹര്‍ഷിത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് ഉണ്ടായിരിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നു’, ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഈ വർഷം നടന്ന ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് കപ്പ് ജേതാക്കളായത്. ബോളിങ് യൂണിറ്റിൽ മികച്ച പ്രകടനം നടത്തിയത് യുവ താരമായ ഹർഷിത് റാണയായിരുന്നു. 13 മത്സരങ്ങളിൽ നിന്നായി അദ്ദേഹം 19 വിക്കറ്റുകളും നേടി. വരും മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് തന്റെ മികവ് വീണ്ടും കളിക്കളത്തിൽ തെളിയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.