"വിരാട് കോഹ്‌ലി ഇല്ലായിരുന്നെങ്കിൽ എന്റെ കാര്യം തീർന്നേനെ"; യാഷ് ദയാലിന്റെ വാക്കുകളിൽ ആവേശം കൊണ്ട് ഇന്ത്യൻ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്കാണ്. എന്നാൽ ടീമുകളിൽ പലപ്പോഴും പിന്തള്ളപ്പെടുന്നത് യുവതാരങ്ങൾ ആയിരിക്കും. അവർക്ക് അധികം അവസരങ്ങൾ ലഭിക്കാറില്ല. മിക്ക യുവതാരങ്ങളും
ആദ്യം മോശമായ പ്രകടനങ്ങൾ കാഴ്ച വെക്കുമെങ്കിലും പിന്നീട് ഗംഭീരമായ തിരിച്ച് വരവുകൾ നടത്താറുണ്ട്. കഴിഞ്ഞ ഐപിഎല്ലിൽ ഏറ്റവും മികച്ച തിരിച്ച് വരവ് നടത്തിയ താരമാണ് ആർസിബിയുടെ യാഷ് ദയാൽ.

2022 ഇൽ കൊൽക്കത്തയ്‌ക്കെതിരെ ഉള്ള മത്സരത്തിൽ റിങ്കു സിങ് അവസാന അഞ്ച് പന്തുകളിൽ സിക്‌സറുകൾ പായിച്ച് കളി വിജയിപ്പിച്ചിരുന്നു. അന്ന് ഒരുപാട് വിഷമിച്ച് മനസ് മടുത്ത് ഗ്രൗണ്ടിൽ നിന്നും താരം ഇറങ്ങി പോയിരുന്നു. ആ വർഷം തന്നെ ഗുജറാത്ത് അദ്ദേഹത്തെ റിലീസ് ചെയ്യ്തു. പിന്നീട് ഗംഭീര തിരിച്ച് വരവാണ് അടുത്ത വർഷം താരം നടത്തിയത്. ആർസിബിയെ സെമി ഫൈനലിലേക്ക് പ്രവേശിപ്പിച്ചത് യാഷ് ദയാലിന്റെ മികച്ച പ്രകടനം ഒന്ന് കൊണ്ട് മാത്രമായിരുന്നു. ടീമിൽ ഏറ്റവും കൂടുതൽ തന്നെ സഹായിച്ചത് വിരാട് കോലിയാണ് എന്ന് പറഞ്ഞിരിക്കുകയാണ് യാഷ്.

യാഷ് ദയാൽ പറഞ്ഞത് ഇങ്ങനെ:

“ആർസിബിയിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് വിരാട് കോലിയാണ്. എനിക്ക് ആവശ്യമായ നിർദേശങ്ങളും പിന്തുണയും എല്ലാം അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചത്. പുതിയ ടീമിലേക്കാണ് ഞാൻ വരുന്നത് എന്ന തോന്നൽ എനിക്ക് അദ്ദേഹം നൽകിയില്ല. അത് എനിക്ക് വലിയ ആത്മവിശ്വാസം ആണ് നൽകിയത്. ആർസിബിയിലെ യുവ താരങ്ങൾ എല്ലാവരും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ മാനസീകമായി ശക്തരാകുകയാണ്” യാഷ് പറഞ്ഞു.

എല്ലാ തവണയും ആർസിബിയിൽ മികച്ച ബോളിങ് യൂണിറ്റ് ഉണ്ടാവാറില്ല. അതാണ് അവരുടെ ഏറ്റവും വലിയ പോരായ്‌മ. നിലവിൽ ആർസിബിയും, പഞ്ചാബും, ഡൽഹിയും, ലക്നൗവും മാത്രമാണ് ഇത് വരെ ആയിട്ട് ഒരു ഐപിഎൽ ട്രോഫി പോലും നേടാത്തത്‌. വരും സീസണുകളിൽ വിരാട് കോലിക്ക് ഐപിഎൽ ട്രോഫി ഉയർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം