ഈ വർഷ അവസാനമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ടെസ്റ്റ് പരമ്പരയാണ് ഇതിൽ വരുന്നത്. കഴിഞ്ഞ വർഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ തോല്പിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് നേടിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇരു ടീമുകളും ടെസ്റ്റിൽ എതിർ കളിക്കുന്നത്. എന്നാൽ ഇപ്പോൾ പരമ്പരയിലെ വിജയി ഏത് ടീമായിരിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്.
റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:
“ഇത്രയും നാളും നാല് ടെസ്റ്റ് മത്സരങ്ങൾ എന്ന രീതിയിൽ ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്. എന്നാൽ അതിനു മാറ്റം വന്നിരിക്കുകയാണ്. മത്സരത്തിൽ ഓസ്‌ട്രേലിയ ജയിക്കുമെന്നാണ് ഞാന്‍ പറയുക, ഓസ്‌ട്രേലിയക്കെതിരേ ഞാന്‍ ഒരിക്കലും പറയുകയും ചെയ്യില്ല. ചിലപ്പോൾ ഡ്രോ വന്നേക്കാം. ചിലപ്പോള്‍ കാലാവസ്ഥയും മോശമായി മാറാം. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയ 3-1നു പരമ്പര നേടുമെന്നാണ് ഞാൻ കരുതുന്നത്” റിക്കി പോണ്ടിങ് പറഞ്ഞു.
മത്സരം പിങ്ക് ബോൾ ടെസ്റ്റ് ആയിട്ടായിരിക്കും നടത്താൻ പോകുന്നത്. ഇന്ത്യൻ ടീം ഇപ്പോൾ ഏകദിനം തോറ്റതിന്റെ ക്ഷീണത്തിലാണ്. 1997 ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ശ്രീലങ്കയോട് ഒരു ഏകദിന പര്യടനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങുന്നത്. അടുത്ത മത്സരങ്ങളിൽ നേരത്തെ വന്ന പിഴവുകൾ എല്ലാം പരിഹരിച്ച് മികച്ച താരങ്ങൾ അടങ്ങിയ ടീമിനെ ആയിരിക്കും ഗംഭീർ ഇറക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.