ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബോളറാണ് മുഹമ്മദ് ഷമി. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ വെറും ഏഴ് മത്സരങ്ങൾ കൊണ്ട് 24 വിക്കറ്റുകൾ നേടി മികച്ച ബോളറിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. പരിക്ക് പറ്റി നീണ്ട ഒരു വർഷത്തോളം ഷമി കളിക്കളത്തിൽ നിന്നും വിട്ട് നിന്നിരുന്നു. ഇപ്പോൾ താരം തന്റെ രാജകീയ തിരിച്ച് വരവ് രേഖപെടുത്തിയിരിക്കുകയാണ്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള 18 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ കുറച്ച് ദിവസം മുന്നേ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിൽ മുഹമ്മദ് ഷമിയുടെ പേരുണ്ടായിരുന്നില്ല. രഞ്ജിയിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇതോടെ ഷമി തന്റെ പഴയ ഫോമിലേക്ക് എത്തി എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് വേണ്ടി ഷമി ടീമിൽ ഉണ്ടാകുന്നത് നല്ലതാണെന്നാണ് പരിശീലകനായ ഗൗതം ഗംഭീറിനും, നായകനായ രോഹിത്ത് ശർമ്മയും അഭിപ്രായപ്പെടുന്നത്. പിടിഎ റിപ്പോട്ട് അനുസരിച്ച് ബിസിസിഐ കുറച്ച് നിബന്ധനകൾ വെച്ചിട്ടുണ്ട്.
മത്സരത്തിലെ രണ്ടാം ഇന്നിങ്സിന് ശേഷം മുഹമ്മദ് ഷമിയുടെ ഫിറ്റ്നസ് ബിസിസിഐ പരിശോധിക്കും. അതിന് ശേഷം പ്രാക്ടീസ് സെക്ഷനുകളിൽ പങ്കെടുപ്പിക്കും. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും താരത്തിനെ സ്‌ക്വാഡിൽ ഉൾപെടുത്താണോ വേണ്ടയോ എന്ന് തീരുമാനിക്കുക. നിലവിൽ ഗംഭീര പ്രകടനമാണ് താരം രഞ്ജിയിൽ നടത്തുന്നത്. ഫിറ്റ്നസിന് യാതൊരു വിധ പ്രശ്നങ്ങളും ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല.
ഷമിയുടെ വരവോടു കൂടി ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ സജ്ജമാക്കിയ പദ്ധതികൾക്ക് തിരിച്ചടിയാകും എന്ന് ഉറപ്പാണ്. നിലവിലെ ടീമില്‍ ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായിട്ടുണ്ട്. കൂടാതെ മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവരും റിസര്‍വ് താരങ്ങളായി ടീമിനൊപ്പമുണ്ട്.