"റിസ്വാനെ തിരഞ്ഞെടുക്കുന്നതിലും ബേധം ഇന്ത്യയിൽ നിന്നും ആ താരത്തെ എടുക്കുന്നതാണ്" മുൻ പാകിസ്ഥാൻ അഭിപ്രയപെട്ടു

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിന് മോശമായ സമയമാണുള്ളത്. വർഷങ്ങളായി അവർ ഒരു ഐസിസി എവെൻസ്റ്റുകളിലും മികച്ച പ്രകടനം നടത്തുന്നില്ല. ഏഷ്യ കപ്പിലും, കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലും, ഇപ്പോൾ നടന്ന ടി-20 ലോകകപ്പിലും അവർ ഗ്രൂപ്പ് ഘട്ടങ്ങളിൽ തന്നെ പുറത്താവുകയായിരുന്നു. ഏറ്റവും മോശമായ ക്രിക്കറ്റ് ബോർഡ് ഉള്ളത് പാകിസ്താനിനാണ്. ടീമിലേക്ക് ആവശ്യമായ ഒന്നും തന്നെ അവർ ചെയ്യുന്നില്ല എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാന താരമാണ് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. ടീമിൽ എല്ലാ മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തുന്നത് അദ്ദേഹം മാത്രമാണ്. എന്നാൽ ചില മത്സരങ്ങളിൽ റിസ്വാൻ വിക്കറ്റ് വലിച്ചെറിഞ്ഞ് കൊടുക്കുന്നത് പോലെ തോന്നും എന്ന് പ്രസ്താവിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. റിഷബ് പന്താണോ മുഹമ്മദ് റിസ്വാനനോ ഏറ്റവും മികച്ച താരം എന്നതിനെ കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡാനിഷ് കനേറിയ പറയുന്നത് ഇങ്ങനെ:

ഞാൻ റിഷബിനെ തിരഞ്ഞെടുത്താൽ എന്തിനാണ് റിസ്വാനെ തള്ളിക്കളഞ്ഞത് എന്ന ചോദ്യങ്ങൾ ഉയരും. ടീമിലെ മികച്ച ബാറ്റ്‌സ്മാനാണ് റിസ്വാൻ പക്ഷെ അദ്ദേഹം അവശ്യ സമയത്ത് റൺസ് നേടാറില്ല. ഈ വർഷത്തെ ടി-20 ലോകകപ്പ് തന്നെ അതിന്റെ ഉദാഹരണമാണ്. ക്രീസിലുള്ള റിസ്വാന്റെ വിക്കറ്റ് എടുക്കാൻ രോഹിത്ത് ബുമ്രയെകൊണ്ട് വന്നു. ആ സമയത് ബുദ്ധി ഉപയോഗിച്ച് റിസ്വാൻ കളിച്ചില്ല. അത് അദ്ദേഹത്തിന്റെ തെറ്റാണ്. അക്‌സർ പട്ടേലിന്റെ പന്തുകളിൽ പോലും അവർ റൺസ് എടുത്തില്ല. ഇങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യൻ താരം റിഷാബ് പന്ത് ആണ് മികച്ച വിക്കറ്റ് കീപ്പർ” ഡാനിഷ് കനേറിയ പറഞ്ഞു.

Read more

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇനി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം അവർക്ക് നിർണായകമാണ് കൂടാതെ അവർക്ക് മുൻപിൽ ഉള്ള ടീമുകൾ ചില മത്സരങ്ങൾ തോൽക്കുകയോ, നല്ല മാർജിനിൽ തോല്പിക്കുകയോ ഒക്കെ ചെയ്യ്താൽ മാത്രമേ പാക്സിതാന് സാദ്ധ്യതകൾ നിലനിൽക്കൂ.