"നീ എത്ര ഓടിയാലും തിരിച്ച് ആ ഡ്രസിംഗ് റൂമിലേക്ക് അല്ലെ വരുന്നത്"; ഇന്ത്യൻ താരത്തെ ഭീഷണിപ്പെടുത്തി വിരാട് കോഹ്‌ലി; സംഭവം ഇങ്ങനെ

ഇന്ത്യയുടെ നീല കുപ്പായത്തിൽ താരങ്ങൾ ഒറ്റക്കെട്ടാണെങ്കിലും ഐപിഎൽ സീസൺ വരുമ്പോൾ കളിക്കളത്തിൽ ചിലപ്പോൾ വാശിയേറിയ സംഭാഷണങ്ങൾ നടക്കാറുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് 2023 ഇൽ ഗൗതം ഗംഭീറും വിരാട് കോലിയും മത്സര ശേഷം ഉണ്ടായ വാക്കേറ്റം. അന്ന് ഇത് വലിയ രീതിയിൽ വർത്തയാവുകയും ഒരുപാട് പ്രധിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ചിലപ്പോൾ താരങ്ങൾ സൗഹൃദപരമായി വാക്കേറ്റം നടത്താറുമുണ്ട്. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തുമായി കളിക്കളത്തിൽ നടന്ന രസകരമായ സംഭവം വിരാട് കോലി പങ്കുവെച്ചിരിക്കുകയാണ്.

വിരാട് കോലി പറഞ്ഞത് ഇങ്ങനെ:

” ഇത് 2017 ഇൽ നടന്ന ഒരു സംഭവമാണ്. ആ സമയത് പോയിന്റ് ടേബിളിൽ ഞങ്ങൾ ഏഴാം സ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ് നിന്നിരുന്നത്. ഞങ്ങൾ രണ്ട് ടീമിന്റെയും അവസാനത്തെ മത്സരവും ആയിരുന്നു അത്. റിഷഭ് എന്റെ പുറകിൽ നിന്നും എന്നെ തമാശയ്ക്ക് സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. എറിയു എറിയു ഇവൻ പ്രഷറിലാണ് എന്നാണ് അവൻ പറഞ്ഞുകൊണ്ട് ഇരുന്നത്. ഞാൻ അവനോട് ചോദിച്ചു നീ എന്താണ് ഈ കാണിക്കുന്നത് എന്ന്. അപ്പോ അവൻ പറഞ്ഞു എനിക്ക് ഇത് പറഞ്ഞെ പറ്റൂ അല്ലെങ്കിൽ നിങ്ങളെ ഔട്ട് ആക്കാൻ പറ്റില്ല എന്ന്. നീ നിന്റെ ബോളേഴ്‌സിനെ വിശ്വസിക്കാൻ ഞാൻ അവനോട് പറഞ്ഞു. അപ്പോ അവൻ പറഞ്ഞു ഞാൻ വിശ്വസിക്കുന്നുണ്ട് എന്നാലും ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും” വിരാട് കോലി പറഞ്ഞു.

അന്നത്തെ സീസണിൽ ഡൽഹി ആറാം സ്ഥാനത്തും ബെംഗളൂരു എട്ടാം സ്ഥാനത്തുമാണ് കളി അവസാനിപ്പിച്ചത്. റിഷഭ് പന്തും, വിരാട് കോലിയും കളികളത്തിനകത്തും പുറത്തും നന്നായി സൗഹൃദം കത്ത് സൂക്ഷിക്കുന്നവരാണ്. ടി-20 ഫോർമാറ്റുകളിൽ നിന്നും വിരാട് വിരമിച്ചതോടെ ടി-20 മത്സരങ്ങളിൽ ഇനി അവർ തമ്മിലുള്ള രസകരമായ സംഭാഷണങ്ങൾ കാണില്ല. ഈ വരുന്ന 26 ആം തിയതി ആണ് ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. ഏകദിനത്തിൽ ഇപ്പോഴും കളിക്കുന്ന വിരാട് കോലിയോടൊപ്പം ടീമിൽ റിഷഭ് പന്തും ഇടം നേടിയിട്ടുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ