"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഒരുപാട് ഇന്ത്യൻ താരങ്ങൾ ആൺസോൾഡ് ആയി പോയിരുന്നു. അതിൽ മുൻപുള്ള സീസണുകൾ എല്ലാം തന്നെ മികച്ച പ്രകടനം നടത്തിയ താരങ്ങളും ഉൾപെടുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി വർഷങ്ങളായി ബോളിങ് യൂണിറ്റിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരമായിരുന്നു ശ്രദൂൽ താക്കൂർ. എന്നാൽ ഈ വർഷം നടന്ന മെഗാ താരലേലത്തിൽ ആരും തന്നെ താരത്തിനെ സ്വന്തമാക്കാൻ കൂട്ടാക്കിയില്ല.

ചെന്നൈ സൂപ്പർ കിങ്സിൽ 2018 മുതൽ ഉണ്ടായിരുന്ന താരമാണ് ശ്രദൂൽ. എന്നാൽ ഈ വർഷം നടന്ന ഐപിഎലിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയി. ചെന്നൈയിൽ വർഷങ്ങളായി ബോളിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും താരം മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു ടീം പോലും സ്വന്തമാക്കാൻ ശ്രമിക്കാത്തതിൽ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” താക്കൂർ അടുത്ത ഐപിഎലിൽ ഉണ്ടാവില്ല എന്ന വാർത്ത എനിക്ക് ശരിക്കും ഒരു സർപ്രൈസാണ് നൽകിയത്. ക്രിക്കറ്റിലെ പ്രശ്നങ്ങൾ കൊണ്ടാണെങ്കിലും, അതിന് പുറത്തുള്ള പ്രശ്നങ്ങൾ ആണെങ്കിലും, ഒരു ടീമും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ആദ്യത്തെ തവണയും രണ്ടാമത്തെ തവണയും അദ്ദേഹത്തിന്റെ പേര് വിളിച്ചിട്ടും ആരും വാങ്ങാൻ തയ്യാറായില്ല. ചെന്നൈ സൂപ്പർ കിങ്‌സ് എല്ലാവരെയും വിളിക്കാൻ കൈ പൊക്കി, അദ്ദേഹത്തിന് വേണ്ടി മാത്രം ഒന്നും ചെയ്തില്ല. അവർക്ക് വേണ്ടി മുൻപ് കളിച്ച എല്ലാ ഫാസ്റ്റ് ബോളർമാരെയും എടുക്കാൻ നോക്കി. എന്ത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ