"ഷഹീൻ മാത്രമല്ല, ടീമിൽ പണി അറിയാവുന്ന വേറെയും താരങ്ങളും ഉണ്ട്"; തോൽവിക്ക് ശേഷം പാക് നായകന്റെ വാക്കുകൾ ഇങ്ങനെ

ബംഗ്ലാദശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാൻ വീണ്ടും തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ പരമ്പര ബംഗ്ലാദേശ് 2-0 എന്ന നിലയിൽ വിജയിച്ചു. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 274ന് മറുപടിയായി ബംഗ്ലാദേശ് 26/6 എന്ന നിലയിലായിരുന്നു. എന്നിട്ടും അവര്‍ തിരിച്ചുവരികയും ലീഡ് വഴങ്ങള്‍ 12 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 172 റണ്‍സിന് പുറത്താക്കി അവര്‍ സുഖകരമായ ചേസ് പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ നായകനെതിരെയും, സിലക്ടർമാർക്കെതിരെയും ഒരുപാട് വിമർശനങ്ങൾ ഉയർന്ന് വരികയാണ്. എന്നാൽ ടീം തോറ്റെങ്കിലും താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്.

ഷാൻ മസൂദ് പറയുന്നത് ഇങ്ങനെ:

“നമ്മൾ തെറ്റുകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കും. അത് കൊണ്ട് മറ്റുള്ളവർക്ക് നമ്മൾ അവസരം കൊടുക്കണം. ആദ്യ മൽസരത്തിൽ ഞങ്ങൾ തോറ്റിരുന്നു. അത് കൊണ്ട് ഇത്തവണ ഞങ്ങൾ ശരിയായ പാത തന്നെ ആണ് പിന്തുടർന്നത്. ഷഹീനും, നസീമും എല്ലാം മൂന്നു ഫോർമാറ്റുകളും കളിക്കുന്ന താരങ്ങളാണ്. അത് കൊണ്ട് എല്ലാ മത്സരങ്ങളിലും അവരെ കളിപ്പിക്കണം എന്ന് പറയാനാവില്ല. അവർക്ക് പകരം ടീമിൽ ഉൾപെടുത്തിയിരുക്കുന്നവരും ഒരുപാട് കഴിവുള്ളവരാണ്” ഷാൻ മസൂദ് പറഞ്ഞു.

ഫാസ്റ്റ് ബോളർമാർക്ക് മികച്ച പ്രകടനം നടത്താൻ പറ്റാത്ത പിച്ചായിട്ടും പാകിസ്ഥാൻ നാല് പെയ്സ് ബോളേഴ്സിന് അവസരം നൽകി. ബംഗ്ലാദേശ് വിജയിച്ചത് അവരുടെ സ്പിന്ന് ബോളേഴ്സിന്റെ മികവ് കൊണ്ടാണ്. പാകിസ്ഥാനിന് വേണ്ടി ഷഹീനും നസീമും കളിച്ചിരുന്നില്ല. പകരം മിർ ഹം​സ, മുഹമ്മദ് അലി, ഖുറം ഷെഹസാദ് എന്നിവർക്കായിരുന്നു ടീമിൽ അവസരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

Read more