ബംഗ്ലാദേശിനെതിരെ വീണ്ടും തോൽക്കാൻ തയ്യാറെടുത്ത് പാകിസ്ഥാൻ. രണ്ടാം ഇന്നിങ്സിൽ 12 റൺസിന്റെ ലീഡ് നേടി ഇറങ്ങിയ ടീമിന് പ്രധാനപ്പെട്ട 6 വിക്കറ്റുകളും നഷ്ടമായി. 88 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് കളി മുൻപോട്ട് പോകുന്നത്. ആദ്യ ടെസ്റ്റിലും പാകിസ്ഥാൻ 10 വിക്കറ്റുകൾക്കാണ് ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. ഇതിനോടകം വൻ ആരാധക രോക്ഷമാണ് പാകിസ്ഥാൻ താരങ്ങൾക്ക് നേരെ ഉയർന്ന് വരുന്നത്.
പാകിസ്ഥാനിന്റെ രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ അവർക്ക് ആസാദ് ഷെഫീഖിനെ നഷ്ടമായി. താരം മൂന്ന് റൺസ് മാത്രമാണ് നേടിയത്. കൂടാതെ സയിം അയൂബ് 20 റൺസും, ക്യാപ്റ്റനായ ഷാൻ മസൂദ് 28 റൺസും, ബാബർ അസം 11 റൺസും, സൗദ് ഷക്കീൽ 2 റൺസും മാത്രമാണ് ടീമിനായി നേടിയത്. ബാറ്റിംഗ് പ്രകടനത്തിൽ വന്ന പിഴവുകൾ കൊണ്ടാണ് ടീം ഈ മത്സരവും തോൽക്കാൻ കാരണം എന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ആദ്യം ബാറ്റ് ചെയ്യ്ത പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 274 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 262 റൺസ് എടുക്കാൻ ബംഗ്ലാദേശിന് സാധിച്ചൊള്ളു. ലിട്ടൻ ദാസിന്റെ സെഞ്ച്വറിയും മെഹിദി ഹസ്സന്റെ അർദ്ധ സെഞ്ച്വറിയുമാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്. ലിട്ടൻ ദാസ് 13 ഫോറുകളും നാല് സിക്സറുകളുമടക്കം 138 റൺസ് ആണ് നേടിയത്. മെഹിദി ഹസ്സൻ 12 ഫോറുകളും ഒരു സിക്സുമടക്കം 78 റൺസ് നേടി. ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ വിജയി ആരാണെന്നുള്ള ധാരണ ലഭിക്കും. ഉടൻ തന്നെ പാകിസ്ഥാൻ ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.