'പാകിസ്ഥാനും പരാജയവും ബെസ്റ്റ് ഫ്രണ്ട്സ്'; ബംഗ്ലാദേശിനെതിരെ തോൽക്കാൻ ഒരുങ്ങി ഷാൻ മസൂദും സംഘവും

ബംഗ്ലാദേശിനെതിരെ വീണ്ടും തോൽക്കാൻ തയ്യാറെടുത്ത് പാകിസ്ഥാൻ. രണ്ടാം ഇന്നിങ്സിൽ 12 റൺസിന്റെ ലീഡ് നേടി ഇറങ്ങിയ ടീമിന് പ്രധാനപ്പെട്ട 6 വിക്കറ്റുകളും നഷ്ടമായി. 88 റൺസിന്‌ ആറ് വിക്കറ്റ് എന്ന നിലയിലാണ് കളി മുൻപോട്ട് പോകുന്നത്. ആദ്യ ടെസ്റ്റിലും പാകിസ്ഥാൻ 10 വിക്കറ്റുകൾക്കാണ് ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. ഇതിനോടകം വൻ ആരാധക രോക്ഷമാണ് പാകിസ്ഥാൻ താരങ്ങൾക്ക് നേരെ ഉയർന്ന് വരുന്നത്.

പാകിസ്ഥാനിന്റെ രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ അവർക്ക് ആസാദ് ഷെഫീഖിനെ നഷ്ടമായി. താരം മൂന്ന് റൺസ് മാത്രമാണ് നേടിയത്. കൂടാതെ സയിം അയൂബ് 20 റൺസും, ക്യാപ്റ്റനായ ഷാൻ മസൂദ് 28 റൺസും, ബാബർ അസം 11 റൺസും, സൗദ് ഷക്കീൽ 2 റൺസും മാത്രമാണ് ടീമിനായി നേടിയത്. ബാറ്റിംഗ് പ്രകടനത്തിൽ വന്ന പിഴവുകൾ കൊണ്ടാണ് ടീം ഈ മത്സരവും തോൽക്കാൻ കാരണം എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ആദ്യം ബാറ്റ് ചെയ്യ്ത പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 274 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 262 റൺസ് എടുക്കാൻ ബംഗ്ലാദേശിന് സാധിച്ചൊള്ളു. ലിട്ടൻ ദാസിന്റെ സെഞ്ച്വറിയും മെഹിദി ഹസ്സന്റെ അർദ്ധ സെഞ്ച്വറിയുമാണ് ബം​ഗ്ലാദേശിനെ രക്ഷിച്ചത്. ലിട്ടൻ ദാസ് 13 ഫോറുകളും നാല് സിക്സറുകളുമടക്കം 138 റൺസ് ആണ് നേടിയത്. മെഹിദി ഹസ്സൻ 12 ഫോറുകളും ഒരു സിക്സുമടക്കം 78 റൺസ് നേടി. ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ വിജയി ആരാണെന്നുള്ള ധാരണ ലഭിക്കും. ഉടൻ തന്നെ പാകിസ്ഥാൻ ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ