"റിഷഭ് പന്തിന് സംഭവിച്ച വാഹന അപകടം ഒരു കണക്കിന് അദ്ദേഹത്തിന് ഗുണമായി"; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അഭിപ്രായപ്പെട്ടു

ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം തകർന്നപ്പോൾ സ്ഥിരതയാർന്ന ഇന്നിങ്‌സ് കാഴ്ച വെച്ച് ടീമിനെ രക്ഷിച്ചത് റിഷഭ് പന്തിന്റെയും മികച്ച പ്രകടനത്തിലൂടെയാണ്. 105 പന്തുകളിൽ നിന്ന് 99 റൺസ് ആണ് അദ്ദേഹം നേടിയത്. അർഹിച്ച സെഞ്ചുറി നേടാനായില്ലെങ്കിലും ആ ഇന്നിങ്‌സ് ഇന്ത്യക്ക് നിർണായകമായിരുന്നു.

വാഹന അപകടത്തെ തുടർന്ന് ഒരു വർഷം അദ്ദേഹം കളിക്കളത്തിൽ നിന്ന് പുറത്തായിരുന്നു. അതിന് ശേഷം ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം തിരികെ ഇന്ത്യൻ കുപ്പായത്തിലേക്ക് എത്തിയപ്പോൾ ആരാധകർക്ക് സമ്മാനമായി നൽകിയത് 2024 ടി-20 ലോകകപ്പ് ട്രോഫി ആയിരുന്നു. അദ്ദേഹത്തിന് സംഭവിച്ച ദുരന്തം കാരണം കിട്ടിയ വിശ്രമം കൊണ്ടാണ് ഇത്രയും മികച്ച ലെവലിലേക്ക് പന്തിന് വരാൻ സാധിച്ചത് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്.

എം എസ് കെ പ്രസാദ് പറയുന്നത് ഇങ്ങനെ:

“പരിക്കിന് ശേഷം റിഷഭ് പന്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായി കാണപ്പെടുന്നുണ്ട്. ഇരുന്ന് ആത്മപരിശോധന നടത്താന്‍ അദ്ദേഹത്തിന് ഒരു വര്‍ഷമാണ് ലഭിച്ചത്. ദൈവം അവന് ഒരു രണ്ടാം ജന്മം നല്‍കി. അവന്‍ അത് തിരിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ ആ തിരിച്ചറിവ് അവന്റെ കളിയിലും ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. അവന്‍ സര്‍ഫറാസുമായി സംസാരിക്കുന്ന രീതിയിലും ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാന്‍ സര്‍ഫറാസിനെ പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം അത് പ്രകടമാകുന്നു” എം എസ് കെ പ്രസാദ് പറഞ്ഞു.

Latest Stories

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന