"രോഹിത്ത് ശർമ്മയാണ് ഞങ്ങളുടെ പ്രചോദനം": ഹർമൻപ്രീത് കൗർ; 2024 വനിതാ ടി-20 ലോകകപ്പിന് തുടക്കം

ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പ് നേടാനായി ഇന്ത്യൻ വനിതകൾ തയ്യാറെടുത്ത് കഴിഞ്ഞു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാൽ ഇത് വരെ ഒരു ഐസിസി ട്രോഫികളും നേടാൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. ആദ്യ കിരീടം ലക്ഷ്യം ഇടുമ്പോൾ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ആകുന്നത് ഓസ്‌ട്രേലിയ, ന്യുസിലാൻഡ്, പാകിസ്ഥാൻ എന്നി ടീമുകൾ തന്നെ ആണ്.

ടി-20 ഫോർമാറ്റിൽ ഒന്നാമതുള്ള ടീം ഓസ്‌ട്രേലിയ ആണ്. 2020 ടി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷ അവസാനിപ്പിച്ചത് ഓസ്‌ട്രേലിയൻ പടയായിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയെ തോല്പിച്ച് കിരീടം നേടുക എന്ന ലക്ഷ്യത്തിലാണ് ഹർമൻ പ്രീത് കൗർ ടീമിനെ സജ്ജമാകുന്നത്. രോഹിത്ത് ശർമയുടെയും സംഘത്തിന്റെയും നേട്ടം ഞങ്ങൾക്ക് കരുത്താകും എന്നും, രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടും ഞങ്ങൾ അവസരം ഒരുക്കും എന്ന് താരം വ്യക്തമാക്കി.

നിരവധി ഐസിസി ടൂർണമെന്റുകളിൽ ഉടനീളം ഇന്ത്യൻ വനിതകൾ തന്നെ ആണ് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. ഒരുപാട് സെമി ഫൈനൽ , ഫൈനൽ റൗണ്ടുകളിലേക്ക് ടീം കയറിയിട്ടുണ്ടെങ്കിലും ഇത് വരെ ട്രോഫി ഉയർത്താൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ വനിതാ ഐസിസി ട്രോഫി ഉയർത്താനാണ് ഇത്തവണ ഇന്ത്യൻ വനിതകൾ ശ്രമിക്കുന്നത്.

2017 ഇത് നടന്ന ഏകദിന ഫൈനലിലും, 2020 ഇത് നടന്ന ടി-20 ലോകകപ്പ് ഫൈനലിലും, കൂടാതെ കോമൺവെൽത്ത് ഗെയിംസിലും, ഈ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യൻ പെൺപട തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയ, ന്യുസിലാൻഡ്, പാകിസ്ഥാൻ എന്നി ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ ആറിന് പാകിസ്ഥാൻ ആയിട്ടാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന