'രാജസ്ഥാൻ റോയൽസിന്റെ കുപ്പായത്തിൽ ഇനി സഞ്ജു ഇല്ല'; പുതിയ ക്യാപ്റ്റനെ നിയോഗിക്കാൻ ഒരുങ്ങി ടീം

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സഞ്ജു സാംസണെ പരിഗണിക്കില്ല എന്ന വിവരമാണ് ഇപ്പോൾ റോയൽസ് ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. 2021 മുതൽ നായകനായി സ്ഥാനമേറ്റതാണ് സഞ്ജു സാംസൺ. അതിൽ നിന്നും താരം രണ്ട് തവണ സെമി ഫൈനൽ, ഒരു തവണ ഫൈനൽ എന്നി സ്ഥാനത്തേക്ക് ടീമിനെ എത്തിച്ചിരുന്നു. ഇത്തവണ നായക സ്ഥാനത്ത് സഞ്ജുവിനെ കാണാൻ സാധിക്കില്ല.

നായക സ്ഥാനം മാത്രമല്ല ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ കൂടെ സഞ്ജുവിനെ കാണാൻ സാധിച്ചേക്കില്ല. വേറെ ടീമിലേക്ക് പോകും എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. രാജസ്ഥാൻ നായകനായി ഇത്തവണ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറിനെ നിയോഗിക്കാനാണ് ടീമിന്റെ പദ്ധതി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. നായകനായി സെമി ഫൈനൽ വരെ എത്തിക്കുകയും ചെയ്യ്തു. എന്നിട്ടും ടീം മാനേജ്‌മന്റ് അദ്ദേഹത്തെ തഴയുകയായിരുന്നു.

Read more

ഇന്ത്യൻ ടീമിലും താരം പുറത്തായിരിക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ശ്രീലങ്കൻ സീരീസിൽ അവസാന രണ്ട് ടി-20 മത്സരത്തിൽ സഞ്ജു പൂജ്യത്തിനു പുറത്തായിരുന്നു. അത് താരത്തിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് മാർക്ക് ആണ്. ഈ വർഷം നടക്കുന്ന ദുലീപ് ട്രോഫിയിലും സഞ്ജുവിനെ പരിഗണിച്ചില്ല. അത് കൊണ്ട് തന്നെ ഇന്ത്യൻ മത്സരങ്ങളിൽ ഈ വർഷം അദ്ദേഹത്തിന് അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. രാജസ്ഥാൻ റോയൽസിൽ ഇത്തവണ ജോസ് ബട്‌ലര്‍, ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ ആണ് ടീം നിലനിർത്താൻ ശ്രമിക്കുന്ന താരങ്ങൾ.