"സഞ്ജു സാംസൺ അല്ല പകരം എന്നെ രക്ഷിച്ചത് അദ്ദേഹമാണ്"; റിയാൻ പരാഗിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ ടി-20 ടീമിന് ഇപ്പോൾ സുവർണ്ണ കാലഘട്ടമാണ്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ കെല്പുള്ള ഒരുപാട് താരങ്ങളാണ് ഇപ്പോൾ ടീമിലേക്ക് വരുന്നത്. അതിൽ ഐപിഎൽ വഹിക്കുന്ന പങ്ക് ചെറുതല്ല. നിലവിലെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിലൂടെ വന്ന താരങ്ങളായ യശസ്‌വി ജയ്‌സ്വാൾ, റിയാൻ പരാഗ് എന്നിവർ. അവരെ മുൻപിലേക്ക് കൊണ്ട് വന്നത് സഞ്ജുവാണ്.

എന്നാൽ സഞ്ജുവിന് മുൻപ് തന്നെ രക്ഷിച്ചതും ഒരു ക്രിക്കറ്റ്റർ എന്ന നിലയിൽ തനിക്ക് പ്രചോദനവും തന്നത് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയാണ് എന്നാണ് റിയാൻ പരാഗ് പറയുന്നത്.

റിയാൻ പരാഗ് പറയുന്നത് ഇങ്ങനെ:

“എക്കാലത്തേയും മികച്ചവനാണ് കോഹ്ലി. ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാട്, ആക്രമണോത്സകത, അതിനായി നല്‍കുന്ന കഷ്ടപ്പാട്, ഇതെല്ലാം കണ്ടാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കളി കാണുന്നതാണ് വലിയ പ്രചോദനം. താങ്കള്‍ പങ്കുവെച്ച് നല്‍കിയിട്ടുള്ള അനുഭവങ്ങള്‍ ഞാന്‍ എന്നെന്നും മുന്നോട്ട് കൊണ്ടുപോകും. ഇതിഹാസമായി തുടരുന്നതിന് നന്ദി. കളത്തിനകത്തും പുറത്തും അദ്ദേഹം ഹീറോയാണ്” റിയാൻ പരാഗ് പറഞ്ഞു.

നിലവിൽ ഇപ്പോൾ വിരാട് കോഹ്‌ലിക്ക് മോശമായ സമയമാണുള്ളത്. ന്യുസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ എന്നിവർക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ വിമർശനവുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇരുവരുടെയും തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ