"സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്നും പടിയിറങ്ങാൻ തയ്യാറാകുന്നു"; താരത്തിനെ സ്വന്തമാക്കാൻ ടീമുകൾ പുറകെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടത്താൻ ബിസിസിഐ നിശ്‌ചയിച്ചിരുന്നു. ഒരു ടീമിന് ആറിൽ കൂടുതൽ കളിക്കാരെ നിലനിർത്താം എന്നാണ് ബിസിസിഐ വെച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിൽ അവരുടെ ഭാഗമായി നിൽക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.

2021 മുതലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. അതിൽ രണ്ട് സീസണുകൾ സഞ്ജു ടീമിനെ സെമി ഫൈനൽ, ഫൈനൽ എന്നിവയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അടുത്ത വർഷം സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി നിലനിർത്തില്ല എന്നാണ് രാജസ്ഥാൻ ടീം മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നത്. ഒരു സീസൺ കൂടെ സഞ്ജു ടീമിന്റെ ഭാഗമായി കളിക്കാൻ സാധ്യത ഇല്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരമായത് കൊണ്ട് തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ നിരവധി ടീമുകൾ സമീപിച്ചിരുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.

അഞ്ച് തവണ കപ്പ് ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആണ് താരത്തിനെ സമീപിച്ചിരിക്കുന്നത്. മെഗാ താരലേലത്തിന് മുൻപ് സഞ്ജുവിനെ ഇവയിൽ ഏതെങ്കിലും ടീമുകൾ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നും ഹാർദിക്‌ പാണ്ട്യയെ മുംബൈ സ്വന്തമാക്കിയിരുന്നു. എന്നാൽ ബിസിസിഐയുടെ പുതിയ നിർദ്ദേശം അനുസരിച്ച് മെഗാ താരലേലത്തിന് മുൻപ് ഒരു കളിക്കാരനെയും സ്വന്തമാക്കാൻ സാധിക്കില്ല. എന്തായാലും വരും ദിവസങ്ങളിൽ സഞ്ജുവിന്റെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം