"സഞ്ജു ബീസ്റ്റ് മോഡിലേക്ക് മാറിയാൽ തടയാൻ പ്രയാസമാണ്"; സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് മലയാളി താരമായ സഞ്ജു സാംസണാണ് ട്രെൻഡിങ്. അടുപ്പിച്ച് രണ്ട് സെഞ്ചുറികളാണ് അദ്ദേഹം നേടിയിരിക്കുന്നത്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു ഇന്നലെ കൊണ്ട് നേടി. പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിൽ 61 റൺസിനാണ് സൂര്യ കുമാറും സംഘവും വിജയിച്ചത്. അതിലെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്.

7 ഫോറുകളും 10 സിക്സറുകളുമടക്കം സഞ്ജു നേടിയത് 50 പന്തിൽ 107 റൺസ് ആണ്. ഇതോടെ ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ഗില്ലിനും വിക്കറ്റ് കീപ്പർ ഋഷബ് പന്തിനും ടി-20 യിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറയും. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ 8 പേരെയും പൂട്ടാൻ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരുന്നു, എന്നാൽ സഞ്ജുവിനെ മാത്രം എന്ത് കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എതിർ നായകൻ എയ്ഡന്‍ മാര്‍ക്രം.

എയ്ഡന്‍ മാര്‍ക്രം പറയുന്നത് ഇങ്ങനെ:

” സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുക്കുന്നത്. അദ്ദേഹം ബീസ്റ്റ് മോഡിലേക്ക് മാറി കഴിഞ്ഞാൽ തടഞ്ഞു നിർത്താൻ പ്രയാസമാണ്. ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ അവിശ്വസനീയമായിട്ടാണ് കളിച്ചത്. ഞങ്ങളുടെ ബൗളര്‍മാരെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. സഞ്ജുവിനെ തളയ്ക്കാനുള്ള ഞങ്ങളുടെ പ്ലാനുകളൊന്നും വിജയം കണ്ടില്ല. പരമ്പരയില്‍ മുന്നോട്ടു പോകവെ കൂടുതല്‍ മെച്ചപ്പെട്ട പ്ലാനുകള്‍ അദ്ദേഹത്തിനെിരേ ഞങ്ങളെ സഹായിക്കും” എയ്ഡന്‍ മാര്‍ക്രം പറഞ്ഞു.