"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്

വീണ്ടും പഴയപടിയായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നട്തത്തുന്നതിൽ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ് താരം. അവസാന നാല് ടി-20 മത്സരങ്ങളിൽ നിന്ന് ആദ്യ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു സഞ്ജു അതേ മികവ് അടുത്ത രണ്ട് മത്സരങ്ങളിലും നടത്താൻ സാധിക്കാതെ പോയി. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയുടെ മാർകോ ജാൻസന്റെ ആദ്യ ഓവറിൽ തന്നെ താരം പൂജ്യനായി മടങ്ങിയിരുന്നു. ഇതോടെ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമാണ്.

ഇപ്പോൾ സഞ്ജുവിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീമിന്റെ ടെക്‌നിക്കല്‍ സ്ട്രാറ്റെജി അനാലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രസന്ന അഗോരം. തമാശ മുഖേനെയാണ് അദ്ദേഹം മലയാളി താരത്തിനെ വിമർശിച്ചിരിക്കുന്നത്.

പ്രസന്ന അഗോരം പറയുന്നത് ഇങ്ങനെ:

” ബാറ്റിങിലെ സ്ഥിരതയെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. സഞ്ജു സാംസണിനെ നോക്കൂ, ഇതാണ് സ്ഥിരത. അദ്ദേഹത്തെക്കുറിച്ചു നമ്മള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും ഇത്രയും കഴിവുറ്റ മറ്റൊരു താരം ലോകത്തില്‍ മറ്റാരുമില്ല. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ്. രണ്ടു സെഞ്ച്വറി, പിന്നാലെ രണ്ടു പൂജ്യം. രണ്ടിലും മൂന്നു ബോളുകള്‍ വീതം നേരിടുകയും ചെയ്തു (രണ്ടാം ടി20യില്‍ രണ്ടു ബോള്‍). ടി20 ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം സ്ഥിരതയെന്നത് എല്ലാ തവണയും 20 ബോളുകളെങ്കിലും നേരിടുകയാണ് വേണ്ടത്”

പ്രസന്ന അഗോരം തുടർന്നു:

ന്യൂവാണ്ടറേഴ്‌സില്‍ നടക്കാന്‍ പോവുന്ന അടുത്ത കളിയിലും സഞ്ജു ഫ്‌ളോപ്പായാല്‍ പേടിക്കണം. നേരത്തേ നേടിയ രണ്ടു സെഞ്ച്വറികള്‍ ആര്‍ക്കും ഓര്‍മയുണ്ടാവില്ല. അദ്ദേഹത്തിനു വീണ്ടും ഒന്നില്‍ നിന്നു തന്നെ തുടങ്ങേണ്ടി വരും. അത് അതിനേക്കാൾ പ്രയാസകരമായിരിക്കും” പ്രസന്ന അഗോരം പറഞ്ഞു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം