'സച്ചിന്റെ പിൻഗാമി സീൻ ആണല്ലോ'; ഇംഗ്ലണ്ടിൽ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യൻ താരത്തിന്റെ തകർപ്പൻ പ്രകടനം

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് വിളിക്കപ്പെട്ട താരമായിരുന്നു പൃഥ്വി ഷാ. 2018 ഇൽ അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിയ താരം പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ അരങേട്ടം കുറിച്ചു. ഒരു സമയത് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവി താരം എന്ന് വരെ വിശേഷണം ലഭിച്ചിരുന്ന വ്യക്തി ആയിരുന്നു പ്രിത്വി ഷാ. പിന്നീട് ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ കരിയർ തീർന്നിരുന്നു. അവസാനം ദേശീയ ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ സിലക്ഷൻ ലിസ്റ്റിൽ പരിഗണിക്കപ്പെടാറില്ലാത്ത പേരാണ് താരത്തിന്റേത്. ഇപ്പോൾ തന്റെ ഗംഭീര തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് പ്രിത്വി.

ഇംഗ്ലണ്ടിൽ നടക്കുന്ന റോയൽ അഭ്യന്തര ഏകദിന കപ്പിൽ തുടർച്ചയായി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ച വെച്ച് ദേശീയ ടീമിലേക്ക് വരാനുള്ള ശ്രമത്തിലാണ് പ്രിത്വി. ഇംഗ്ലണ്ടിലെ ഡൊമസ്റ്റിക് വൺ ഡേ കപ്പിൽ നോർതാമ്പ്ടൺഷെയറിനായി കളിക്കുന്ന പൃഥ്വി ഷാ, കഴിഞ്ഞ ദിവസം ഡർഹാമിനെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ താരം 71 പന്തുകളിൽ നിന്ന് 16 ബൗണ്ടറികളും ഒരു സിക്സറുമടക്കം 97 റൺസാണ് നേടിയത്. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ച താരം നിർഭാഗ്യം കൊണ്ട് മാത്രമാണ് സെഞ്ച്വറി നഷ്ടമായത്. ഡെർബിഷെയറിനെതിരായ ആദ്യ കളിയിൽ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്. ഈ കളിയിൽ 9 റൺസ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു. ഹാമ്പ്ഷെയറിനെതിരായ മത്സരത്തിൽ 34 പന്തിൽ 40 റൺസ് നേടിയ ഷാ, മിഡിൽസക്സിനെതിരായ കളിയിൽ 58 പന്തുകളിൽ 76 റൺസ് സ്കോർ ചെയ്തു.

കഴിഞ്ഞ കുറെ വർഷങ്ങളായി താരത്തിനെ ടീം സിലക്റ്റർമാർ പരിഗണിക്കുന്നില്ല. എന്നാൽ ഇത്തവണ പുതിയ പരിശീലകനായ ഗൗതം ഗംഭീർ വന്നതോടെ ടീമിൽ പ്രിത്വി ഷായ്ക്ക് ഇടം നേടാൻ ആകും എന്ന പ്രതീക്ഷയാണ്. മികച്ച കളിക്കാരെ തിരഞ്ഞ് കണ്ടു പിടിച്ച് ടീമിൽ കയറ്റുന്ന താരമാണ് ഗംഭീർ. അത് കൊണ്ട് ഇതേ പോലെ തന്റെ ഫോം മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കുമെങ്കിൽ ഉടനെ തന്നെ ഇന്ത്യൻ നീല കുപ്പായത്തിൽ പ്രിത്വി ഷായെ കാണാൻ സാധിക്കും. ഇന്ത്യക്ക് വേണ്ടി 2018 ൽ അരങ്ങേറ്റം കുറിച്ച ഷാ ഇതുവരെ അഞ്ച് ടെസ്റ്റുകളും, ആറ് ഏകദിനങ്ങളും, ഒരു ടി20 മത്സരവുമാണ് കളിച്ചിരിക്കുന്നത്. ടെസ്റ്റിൽ 42.38 ബാറ്റിങ് ശരാശരിയിൽ 339 റൺസും, ഏകദിനത്തിൽ 31.5 ശരാശരിയിൽ 189 റൺസുമാണ് പ്രിത്വി ഷാ നേടിയിരിക്കുന്നത്. ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ വൻതുകയ്ക്ക് ടീമുകൾ മേടിക്കാൻ കാത്തിരിക്കുന്ന കളിക്കാരിൽ ഒരാൾ ആണ് പ്രിത്വി ഷാ.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം