"സൂര്യ കുമാർ യാദവ് സ്ഥിരമായ ക്യാപ്റ്റൻ ആയിരിക്കില്ല"; ഹർഷ ഭോഗ്‌ലെയുടെ വാക്കുകളിൽ അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

ടി-20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കപെട്ട താരമാണ് സൂര്യ കുമാർ യാദവ്. ഹാർദിക്‌ പാണ്ട്യയുടെ പേരായിരുന്നു മുൻപന്തിയിൽ കേട്ടിരുന്നത്. എന്നാൽ പുതിയ പരിശീലകനായ ഗൗതം ഗംഭീർ ഹർദിക്കിനെ മാറ്റി ആ സ്ഥാനം സൂര്യയെ ഏല്പിച്ചു. ആദ്യ ടി-20 സീരീസിൽ ശ്രീലങ്കയ്ക്ക് എതിരെ മികച്ച പ്രകടനമാണ് ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും സൂര്യ നടത്തിയത്. പരമ്പരയിൽ മൂന്നിലും ഇന്ത്യ വിജയിക്കുകയും ചെയ്യ്തു.

ഇപ്പോഴിതാ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ സൂര്യ കുമാർ യാദവിന്റെ ഭാവിയെ പറ്റിയും അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആരാകും എന്നതിനെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. സൂര്യ കുമാർ യാദവ് ഇന്ത്യൻ ടി-20 ഫോർമാറ്റിൽ സ്ഥിരമായ ക്യാപ്റ്റൻ ആയിരിക്കില്ല എന്നാണ് ഭോഗ്ലെയുടെ വിലയിരുത്തൽ. അടുത്ത ഇന്ത്യൻ ക്യാപ്റ്റനായി ഹാർദിക്‌ പാണ്ട്യയെ തന്നെ ആയിരിക്കും സ്ഥിരമായി നിയമിക്കുക എന്നാണ് ഹര്‍ഷ ഭോഗ്‌ലെ പറയുന്നത്.

ഇന്ത്യൻ ടീമിലേക്ക് ഹാർദിക്‌ പാണ്ട്യയെ തന്നെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ പരിശീലകൻ വന്നതോടെ ടീമിൽ പുതിയ മാറ്റങ്ങളും കൊണ്ട് വന്നു. അതിലെ സുപ്രധാന മാറ്റമായിരുന്നു ഹാർദിക്‌ പാണ്ട്യയെ മാറ്റി സൂര്യ കുമാർ യാദവിന്‌ ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ശ്രീലങ്കയ്ക്ക് എതിരെ ഉള്ള സീരീസിൽ സൂര്യ മികച്ച പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനായും ഒരുപാട് തന്ത്രങ്ങൾ ശ്രീലങ്കയ്ക്ക് എതിരെ പയറ്റി വിജയിക്കുകയും ചെയ്യ്തു.

ഹാർദിക്‌ ക്യാപ്റ്റൻ ആകണെമങ്കിൽ ഗൗതം ഗംഭീർ പറഞ്ഞത് പോലെ ആദ്യം അദ്ദേഹം ഫിറ്റ്നസ് തെളിയിക്കണം. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ അദ്ദേഹത്തിന് പരിക്ക് സംഭവിച്ച് ടീമിൽ നിന്നും പുറത്തായിരുന്നു. അദ്ദേഹത്തിന്റെ കരിയറിൽ ഭൂരിഭാഗം സമയങ്ങളും പരിക്ക് കൊണ്ട് ഇന്ത്യൻ ടീമിൽ അധിക മത്സരങ്ങൾ കളിച്ചിരുന്നില്ല. അത് കൊണ്ട് ഗംഭീർ ഈ കാര്യത്തിൽ ഹർദിക്കിന് കർശനമായ നിർദേശം നൽകിയിരുന്നു. ഫിറ്റ്നസ് തെളിയിച്ചാൽ ക്യാപ്റ്റനായി താരത്തിനെ നിയമിക്കാം എന്നാണ് പറഞ്ഞത്. ഉടൻ തന്നെ സ്ഥിരമായ ക്യാപ്റ്റൻ ആരാകും എന്നതിനെ പറ്റി വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

'എനിക്ക് പെട്ടന്ന് വീട്ടിൽ പോണം, അത് കൊണ്ട് ഞാൻ വേഗം കളി തീർത്തു'; ഹാർദിക്‌ പാണ്ട്യ വേറെ ലെവൽ; ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ

എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

'കൊള്ളാം മോനെ സഞ്ജു'; തകർപ്പൻ ബാറ്റിംഗ് നടത്തി മലയാളി പവർ; ആരാധകർ ഹാപ്പി

എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

നയം വ്യക്തമാക്കി അന്‍വര്‍; മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല; മതസ്ഥാപനങ്ങളുടെ നിയന്ത്രണം മത വിശ്വാസികള്‍ക്ക്

'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വേണ്ട; ഷാഫി പറമ്പിലിന്റെ പ്രിയ ശിഷ്യനെ മത്സരിപ്പിക്കരുതെന്ന് നേതാക്കള്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം