"രോഹിത്ത് ശർമയുടെ പിൻഗാമിയായി ആ താരം വരണം"; ദിനേശ് കാർത്തിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഈ വർഷത്തെ ടി-20 ലോകകപ്പ് ട്രോഫി ഉയർത്തിയതിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ടി-20 ഫോർമാറ്റുകളിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന്റെ ഒപ്പം വിരാട് കോലിയും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് ഹാർദിക്‌ പാണ്ട്യയെ ക്യാപ്റ്റൻ ആക്കാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ പരിശീലകനായ ഗൗതം ഗംഭീർ ആ സ്ഥാനം സൂര്യ കുമാർ യാദവിന് നൽകി.

അതിൽ ഒരുപാട് ഇന്ത്യൻ താരങ്ങൾക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. പക്ഷെ ശ്രീലകയ്ക്കെതിരെ നടന്ന ടി-20 സീരീസിൽ സൂര്യയുടെ കീഴിൽ ഇന്ത്യ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. പക്ഷെ ഇന്ത്യൻ ടീമിന്റെ സ്ഥിരമായ ക്യാപ്റ്റനായി സൂര്യയെ തിരഞ്ഞെടുക്കില്ല എന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇപ്പോൾ ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലെയും നായകൻ ആരാകണം എന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് വ്യക്തമാക്കി.

ദിനേശ് കാർത്തിക് പറഞ്ഞത് ഇങ്ങനെ:

ഇന്ത്യൻ ടീമിൽ ഭാവി നായകനാകാൻ സാധ്യത ഉള്ളത് റിഷഭ് പന്തിനോ, ശുഭ്മൻ ​ഗില്ലിനോ ആയിരിക്കും. ഇരുവർക്കും നായകനാകാനുള്ള കെല്പുണ്ട്. മാത്രമല്ല ഐപിഎല്ലിൽ രണ്ട ടീമുകളുടെ ക്യാപ്റ്റന്മാർ കൂടിയാണിവർ. അത് കൊണ്ട് എന്റെ അഭിപ്രായത്തിൽ ഗില്ലിനോ പന്തിനോ
ക്യാപ്റ്റൻസി സ്ഥാനം നൽകണം” ദിനേശ് കാർത്തിക് പറഞ്ഞു.

ജൂലൈയിൽ നടന്ന സിംബാവെ പരമ്പരയിലാണ് ശുഭ്മൻ ​ഗിൽ ഇന്ത്യൻ ക്യാപ്റ്റനായത്. സീരീസിൽ ഇന്ത്യ 4-1 നാണ് വിജയിച്ചത്. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ് ഗിൽ. കഴിഞ്ഞ സീസണിൽ ടീം മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. പോയിന്റ് ടേബിളിൽ അവർ എട്ടാം സ്ഥാനത്താണ് നിന്നത്. റിഷഭ് പന്ത് 2022 ഇൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഉള്ള ടി-20 പരമ്പരയിൽ ആണ് ഇന്ത്യയെ നയിച്ചത്. അതിൽ 2-3 നാണ് പരാജയപ്പെട്ടത്. 2021 ഇൽ ഡൽഹി കാപ്പിറ്റൽസിനെ പ്ലെ ഓഫിൽ എത്തിച്ചത് മാത്രമാണ് പന്തിന്റെ ക്യാപ്റ്റന്സിയിലെ ഏക നേട്ടം.