"എന്റെ സെഞ്ച്വറിക്ക് പിന്നിലെ കാരണം അത്"; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് മലയാളി താരമായ സഞ്ജു സാംസണിന് സ്വന്തം. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ തലവര മാറിയ ഏതെങ്കിലും താരമുണ്ടെങ്കിൽ അത് അദ്ദേഹമാണ്. 47 പന്തിൽ നിന്ന് 111 റൺസ് ആണ് സഞ്ജു നേടിയത്. അതിലൂടെ ടി-20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഗൗതം ഗംഭീറും, സൂര്യ കുമാർ യാദവും സഞ്ജുവിന് നൽകിയ പിന്തുണയെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

“ഇന്ത്യന്‍ ടീമിലെ റോളിനെ കുറിച്ച് എനിക്ക് നേരത്തേ തന്നെ വ്യക്തത ലഭിച്ചിരുന്നു. മുമ്പെല്ലാം ഇന്ത്യന്‍ ടീമിലേക്കു പോകുമ്പോൾ അങ്ങനെയൊരു വ്യക്തതയില്ലായിരുന്നു. ഞാന്‍ കളിക്കുന്നുണ്ടോ? എവിടെ കളിക്കും? എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു.

സഞ്ജു സാംസൺ തുടർന്നു:

“പക്ഷെ ഗംഭീറും സൂര്യയും അങ്ങനെയല്ല. ബംഗ്ലാദേശുമായുള്ള പരമ്പരയുടെ രണ്ട്- മൂന്ന് ആഴ്ചകള്‍ മുമ്പ് തന്നെ നീ ഓപ്പണറായിട്ടാവും കളിക്കുകയും എല്ലാ മല്‍സരത്തിലും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നും ഇതിനായി തയ്യാറെടുത്ത് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈയൊരു സന്ദേശം കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ എന്നെ സഹായിച്ചു. അങ്ങനെയാണ് എനിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചത്” സഞ്ജു സാംസൺ പറഞ്ഞു.

നവംബറിൽ നടക്കാൻ പോകുന്ന സൗത്ത് ആഫ്രിക്കൻ പര്യടനമാണ് ഇന്ത്യക്ക് ഈ വർഷം ബാക്കിയുള്ള ടി-20 മത്സരങ്ങൾ. അതിൽ സഞ്ജു സാംസൺ ഉണ്ടാകും എന്നത് ഉറപ്പായ കാര്യമാണ്. പക്ഷെ സീനിയർ ടീം അംഗങ്ങളെ കൂടെ ഉൾപ്പെടുത്തിയാണ് ടീം സ്‌ക്വാഡ് സിലക്ടർമാർ തിരഞ്ഞെടുക്കുന്നതെങ്കിൽ സഞ്ജു സാംസണിന് ഓപ്പണിങ് സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറയും.

Latest Stories

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ; പൊലീസ് റിപ്പോർട്ട് തള്ളി നടപടി

കോളേജ് പിള്ളേരെ റാഗ് ചെയ്ത് മാസ് കാണിക്കുന്ന കോഹ്‌ലി, 10 റൺ എടുത്താൽ കൈയടികൾ ലഭിക്കുന്ന രോഹിത്; ടെസ്റ്റിൽ ഇന്ത്യയുടെ അധഃപതനം ചിന്തകൾക്കും അപ്പുറം; കുറിപ്പ് വൈറൽ

പുതിയ പരാതി വേണ്ട; ഇപിയുടെ ആത്മകഥാ വിവാദത്തിൽ കേസെടുക്കാൻ നിർദേശം നൽകി എഡിജിപി

ഒടുവില്‍ അത് സംഭവിക്കുന്നു!, സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കും- റിപ്പോര്‍ട്ട്

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ; ഒരുമാസത്തിനകം നടപ്പിലാക്കാൻ യമൻ പ്രസിഡൻ്റിൻ്റെ അനുമതി

തിയേറ്ററില്‍ കൈയ്യടി, ഒടിടിയില്‍ നിലവിളി; 400 കോടി തിയേറ്ററിൽ നേടിയ ഭൂൽ ഭുലയ്യ-3 എങ്ങനെ ഒടിടിയിൽ പൊട്ടി?

കുണ്ടറ ഇരട്ട കൊലപാതക കേസ്; പ്രതി പിടിയിൽ

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; പരിപാടിയുടെ സംഘാടകൻ കൃഷ്ണകുമാർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും