"ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയോ രോഹിത്തോ അല്ല, അത് അവനാണ്"; രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന താരമാണ് വിരാട് കോലി. സച്ചിന് ശേഷം ഏറ്റവും കൂടുതൽ റെക്കോഡുകൾ നേടി ഇന്ത്യൻ ടീമിനെ ഉന്നതങ്ങളിൽ എത്തിച്ച താരമാണ് അദ്ദേഹം. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ സെമി ഫൈനൽ വരെ മികച്ച പ്രകടനങ്ങൾ അദ്ദേഹം നടത്തിയിരുന്നില്ല. എന്നാൽ ഫൈനലിൽ ബാക്കിയുള്ള താരങ്ങൾ നിറം മങ്ങിയപ്പോൾ ടീമിന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം അദ്ദേഹം കാഴ്ച വെച്ച് സ്കോർ ഉയർത്തി.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ആണ് രവിചന്ദ്രൻ അശ്വിൻ. ഏകദിന ടി-20 ഫോർമാറ്റുകളിൽ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിലും ടെസ്റ്റ് ടീമിൽ താരത്തിന്റെ പങ്കാളിത്തം പ്രധാനമാണ്. താൻ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ ആയ വിരാട് കോലിയെ പറ്റി പറഞ്ഞിരിക്കുകയാണ് ആർ. അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

” ടീമിലെ എല്ലാവർക്കും പ്രോത്സാഹനമായിരുന്ന നായകനായിരുന്നു വിരാട് കോലി. മത്സരത്തെ പറ്റി പൂർണമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു ബോളർ ഏത് രീതിയിൽ വേണം ബോള് ചെയ്യാൻ എന്ന് വരെ അദ്ദേഹം നിർദേശിച്ചിരുന്നു. മത്സരത്തിൽ താരങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു. സഹതാരങ്ങളിൽ നിന്നും കോലി എന്താണോ പ്രതീക്ഷിക്കുന്നത് അത് അദ്ദേഹം ഗ്രൗണ്ടിൽ സ്വയം പ്രവർത്തിച്ച് കാണിക്കും” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

വിരാട് കോലിയുടെ കീഴിൽ ഇന്ത്യ ഐസിസി ട്രോഫികൾ നേടിയിരുന്നില്ല. പക്ഷെ താരത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഒരുപാട് ഐസിസി ഫൈനലുകളിലും, സെമി ഫൈനലുകളിലും, റാങ്കിങ്ങുകളിലും എല്ലാം ഇന്ത്യ മുൻപന്തയിൽ തന്നെ ആയിരുന്നു നിന്നിരുന്നത്. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലി ഇപ്പോൾ.

Latest Stories

ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്