'ഇന്ത്യ, ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് പരമ്പരയിലെ സാധ്യത പ്ലെയിംഗ് 11 ഇവർ'; തിരഞ്ഞെടുത്ത് ആരാധകർ

ഈ മാസം നടക്കാൻ പോകുന്ന ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ റെഡ് ബോൾ ഇനത്തിലേക്ക് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ റിഷബ് പന്ത്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷബ് പന്ത് (വി.കെ.), ധ്രുവ് ജുറൽ (വി.കെ.), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്. , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.

മത്സരത്തിൽ ഓപ്പണിങ് ബാറ്റിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമയും, യശസ്‌വി ജൈസ്വാളും തന്നെ ആകും എന്നത് ഉറപ്പാണ്. ആക്രമിച്ച് കളിക്കുന്ന സ്വഭാവം ഉള്ള താരങ്ങളാണ് ഇരുവരും. അത് കൊണ്ട് ജയ്‌സ്വാളിന്റെ കൂട്ടുകെട്ട് റൺസ് ഉയർത്താൻ സഹായകരമാകും. മൂന്നാം ബാറ്റ്‌സ്മാനായി വരുന്നത് ശുഭ്മാൻ ഗിൽ ആണ്. ഈ മത്സരം ഗില്ലിനെ സംബന്ധിച്ച് വളരെ നിർണയകമാണ്. മോശമായ ഫോമിൽ ഉണ്ടായിട്ടും താരത്തിനെ ടീമിൽ എടുത്തതിൽ വിമർശനങ്ങൾ ഉയർന്ന് വരികയാണ്. നാലാം ബാറ്റ്‌സ്മാനായി വിരാട് കോലി തന്നെ ആകും ഇറങ്ങുക. അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുൽ. പക്ഷെ വിക്കറ്റ് കീപ്പർ ആയിട്ട് അദ്ദേഹത്തിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. അഥവാ കീപ്പർ റോളിലേക്ക് താരത്തെ പരിഗണിച്ചാൽ റിഷബ് പന്തിന് അവസരം നഷ്ടമാവുകയും പകരം സർഫ്രാസ് ഖാനിനെ പരിഗണിക്കുകയും ചെയ്യും.

ആറാം സ്ഥാനത്ത് റിഷബ് പന്ത് അല്ലെങ്കിൽ സർഫ്രാസ് ഖാൻ. ഏഴാം നമ്പറിൽ കളിക്കുന്നത് ആർ.അശ്വിൻ തന്നെ ആണെന്നത് ഉറപ്പാണ്. എട്ടും ഒൻപതും സ്ഥാനങ്ങളിൽ രവീന്ദ്ര ജഡേജയും, അക്‌സർ പട്ടേലും ഇറങ്ങും എന്നതും ഉറപ്പാണ്, കാരണം സ്പിന്നർമാർ ഓൾറൗണ്ടർസ് ആയിരിക്കണം എന്നാണ് ഗംഭീർ പദ്ധതി ഇടുന്നത്. ഇതോടെ ബാറ്റിംഗിൽ ടോപ് ഓർഡർ പരാജയപ്പെട്ടാലും ഓൾറൗണ്ടർസ് മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ റൺസ് സ്കോർ ചെയ്യാൻ സാധിക്കും.

ഇത്തവണ പേസ് ബോളിങ്ങിൽ രണ്ട് പേരെ മാത്രമായിരിക്കും ഗംഭീർ ഉപയോഗിക്കുക. അതിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും എന്നത് ഉറപ്പാണ്. പത്താം നമ്പറിൽ അദ്ദേഹത്തിനാണ് അവസരം ലഭിക്കുന്നത്. അവസാന ബോളിങ് ഓപ്‌ഷൻ ആയിട്ട് മുഹമ്മദ് സിറാജിനായിരിക്കും അവസരം ലഭിക്കാൻ സാധ്യത കൂടുതൽ. ടെസ്റ്റിൽ മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് അദ്ദേഹം. ഇതാണ് ആരാധകർ സോഷ്യൽ മീഡിയ വഴി തിരഞ്ഞെടുത്ത പ്ലെയിങ് ഇലവൻ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ