"എന്റെ റെക്കോഡ് തകർക്കാൻ അവന്മാർക്കെ സാധിക്കൂ"; ലാറ തിരഞ്ഞെടുത്തവരിൽ കോഹ്‌ലിക്കും രോഹിത്തിനും സ്ഥാനം ഇല്ല; ഞെട്ടലോടെ ഇന്ത്യൻ ആരാധകർ

ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നേടും തൂണായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയൻ ലാറ തന്റെ ടെസ്റ്റിലെ 400 റൺസിന്റെ റെക്കോർഡ് മറികടക്കാൻ കെല്പ്പുള്ള ഉള്ള താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ അത് വിരാട് കോലിയോ രോഹിത് ശർമയോ അല്ല. ഇന്ത്യയുടെ ഭാവി പ്രതീക്ഷ എന്ന് പലരും വിധി എഴുതിയ യുവതാരങ്ങളായ ശുഭമൻ ഗില്ലും യശസ്‌വി ജൈസ്വാളും ആണ് ആ താരങ്ങൾ. ലാറയുടെ 400 റൺസ് എന്ന ടെസ്റ്റ് റെക്കോർഡ് മറികടക്കാൻ വെല്ലുവിളിയായത് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിനും, മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനുമായിരുന്നു. സെവാഗ് 319 റൺസും ഗെയ്ൽ 333 റൺസുമാണ് നേടിയത്. അത് കഴിഞ്ഞ് ആരും ലാറയുടെ റെക്കോർഡ് മറികടക്കാൻ വെല്ലുവിളി ഉയർത്തിയിട്ടില്ല.

ബ്രയൻ ലാറയുടെ വാക്കുകൾ ഇങ്ങനെ:

” എന്റെ 400 റൺസിന്റെ റെക്കോർഡിന് വെല്ലുവിളി ഉയർത്തിയത് വിരേന്ദർ സെവാഗും, ക്രിസ് ഗെയ്‌ലുമായിരുന്നു. ഇവരെല്ലാം ആക്രമണോത്സകതയുള്ള താരങ്ങളാണ്. ഇന്നത്തെ ക്രിക്കറ്റിൽ അങ്ങനെ ആക്രമിച്ച കളിക്കാൻ പറ്റുന്നവർ ഇന്ത്യൻ ടീമിലെ ശുഭമൻ ഗില്ലും യശസ്‌വി ജൈസ്വാളും ആണ്. ശരിയായ സാഹചര്യം വരുമ്പോള്‍ ഇവര്‍ക്ക് എന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിലൊരാളാണ് ഗില്‍. വരുന്ന വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ ഭരിക്കാന്‍ കഴിവുള്ളവനാണ് അദ്ദേഹം. എന്റെ വലിയ റെക്കോർഡ് അവർ മറികടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. രോഹിതും കോലിയും കെല്പുള്ള കളിക്കാർ തന്നെ ആണ്. ഇനി അവർക്ക് അത് സാധിക്കുമോ എന്ന കണ്ടറിയാം” ലാറ പറഞ്ഞത് ഇങ്ങനെ.

ശുഭമൻ ഗിൽ വേഗതയേറിയ 2000 റൺസ് സ്കോർ ചെയ്യുന്ന താരം എന്ന റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. മൂന്നു ഫോർമാറ്റുകളിലും വേഗത്തിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്നതും കരസ്ഥമാക്കിയിരുന്നു. പതിയെ തുടങ്ങി ഒന്ന് നിലയുറയ്പ്പിച്ച ശേഷം ആക്രമിച്ച് കളിക്കുന്നതാണ് ഗില്ലിന്റെ പ്രേത്യേകത. അത് കൊണ്ട് തന്നെ ഭാവിയിൽ ലാറയുടെ റെക്കോർഡ് തകർക്കാൻ കെല്പുള്ള താരം ആണ് ഗിൽ. ഓപ്പണിങ് സ്ഥാനത് കളിക്കുന്ന ഗിൽ ടെസ്റ്റിൽ 3 ആം സ്ഥാനത്താണ് കളിക്കുന്നത്.

Read more

400 റൺസിന്റെ റെക്കോർഡ് തകർക്കാൻ കെല്പുള്ള മറ്റൊരു താരം കൂടി ആണ് യശസ്‌വി ജെയ്സ്വാൾ. ഇന്ത്യ 3 ഫോർമാറ്റുകളിലും പരിഗണിക്കുന്ന ഓപ്പണർ കൂടി ആണ് അദ്ദേഹം. 68 ടെസ്റ്റ് ശരാശരി ആണ് താരത്തിനുള്ളത്. വലിയ ഷോട്ടുകൾ കളിക്കാൻ ജയ്‌സ്വാളിനു ഒരു ഭയവും ഇല്ല. കഴിഞ്ഞ ഇംഗ്ലണ്ടുമായിട്ടുള്ള ടെസ്റ്റ് മത്സരത്തിൽ താരം ഗംഭീര പ്രകടനം നടത്തി കൈയടി വാങ്ങിയിരുന്നു. രോഹിത് ശർമയ്ക്കും, വിരാട് കോലിക്കും 400 റൺസ് എന്ന റെക്കോർഡ് മറികടക്കാനാകും പക്ഷെ ഇനി അതിനു സാധിക്കില്ല എന്നാണ് ബ്രയൻ ലാറയുടെ വിലയിരുത്തൽ.