"ടീമിൽ കയറ്റാത്തതിനുള്ള മറുപടി ഇങ്ങനെ വേണം കൊടുക്കാൻ"; ബോളിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും ആ താരം വേറെ ലെവൽ; സിലക്ടർമാർ ഇത് കാണുന്നില്ലേ

ഇന്ത്യൻ ടീമിൽ ടീമിലെ എക്കാലത്തെയും മികച്ച ബോളർ ആയിട്ടും എപ്പോഴും തഴയലുകൾ നേരിടുന്ന താരമാണ് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ബാറ്റിംഗിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ കേൾക്കുന്ന താരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്ക് വേണ്ടി പത്താം നമ്പർ പൊസിഷനിൽ ഇറങ്ങിയ ചഹൽ 152 പന്തിൽ 48 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.

ബോളിങ്ങും മാത്രമല്ല ബാറ്റിങ്ങും താരത്തിന് വശമുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. രഞ്ജിയിൽ ഗ്രൂപ്പ് സി വിഭാഗത്തിൽ ഉത്തർ പ്രദേശുമായുള്ള മത്സരത്തിലാണ് ചഹൽ ഈ മികച്ച പ്രകടനം കാഴ്ച വെച്ചത്. 396 ന് 9 വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോഴാണ് ചഹൽ ബാറ്റിംഗിനായി വന്നത്. താരത്തിന്റെ കൂടെ അമന്‍ കുമാറും (14*) കൂടെ നിലയുറപ്പിച്ച് കളിച്ചപ്പോൾ 57 റൺസിന്റെ പാർട്ണർഷിപ്പ് നേടി ടീമിനെ 453 എന്ന നിലയിൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചു.

അടുത്ത വർഷത്തെ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ചഹലിനെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല എന്ന റിപ്പോട്ടുകൾ നേരത്തെ വന്നിരുന്നു. മെഗാ താരലേലത്തിൽ ഒരു വലിയ തുകയ്ക്ക് അദ്ദേഹത്തെ മേടിക്കാൻ ടീമുകൾ ശ്രമിക്കും എന്നത് ഈ ഇന്നിങ്സ് കൊണ്ട് ഉറപ്പിക്കാം.

ഈ വർഷത്തെ ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും സഞ്ജുവിനെ പോലെ ഈ രാജസ്ഥാൻ താരത്തിനും അവസരം ലഭിച്ചിരുന്നില്ല. ഈ വർഷത്തെ ഇന്ത്യൻ മത്സരങ്ങളിൽ ചഹലിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ ഇപ്പോൾ നടത്തിയ പ്രകടനം കൊണ്ട് സിലക്ടർമാർക്ക് അദ്ദേഹത്തിന് അവസരം ഇനിയും നൽകാൻ മുതിർന്നേക്കും.

മുതിർന്നേക്കും.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍