'അവനെ ക്യാപ്റ്റനാക്കാന്‍ ഇതാണ് ശരിയായ സമയം', ക്രിക്കറ്റ് ഓസ്‌ട്രേലിയയെ തള്ളി ഷെയ്ന്‍ വോണ്‍

സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കാന്‍ ശരിയായ സമയം എത്തിയതായി ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. അശ്ലീല സന്ദേശ വിവാദത്തില്‍പെട്ട ടിം പെയ്‌നിന്റെ പിന്‍ഗാമിയായി സ്റ്റീവ് സ്മിത്തിനെ നായകന്റെ ചുമതലയേല്‍പ്പിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കമിടുന്നതിനിടെയാണ് വോണ്‍ നയം വ്യക്തമാക്കിയത്.

പാറ്റ് കമ്മിന്‍സിനെ ക്യാപ്റ്റനാക്കാന്‍ പറ്റിയ സമയം ഇതാണ്. പെയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നം പുറത്തുവരുന്നതിന് മുന്‍പു തന്നെ അതേക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു- ഓസ്‌ട്രേലിയന്‍ ടാബ്ലോയ്ഡായ ദ ഡെയ്‌ലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ വോണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ്‌യാണ് കമ്മിന്‍സ്. ലോകം മുഴുവനും കമ്മിന്‍സിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. കമ്മിന്‍സിനെ ഓസീസ് ടീമിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കണം. പെയ്‌നിന്റെ സ്ഥാനത്ത് മാത്യു വേഡിനേയോ ജോഷ് ഇന്‍ഗ്ലിസിനേയോ അലക്‌സ് കാരിയേയോ കൊണ്ടുവരണം. ഇന്‍ഗ്ലിസിനെയാണ് താന്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം