"വിരാട് ബാറ്റൊക്കെ തന്നു, പക്ഷെ കളിക്കുമ്പോൾ ഞാൻ അത് ഒരിക്കലും ഉപയോഗിക്കില്ല"; കാരണം വ്യക്തമാക്കി ആകാശ് ദീപ് സിംഗ്

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്‌ലി. ടീമിൽ യുവതാരങ്ങൾക്ക് പ്രോത്സാഹനം നൽകി എന്നും അവരെ മുൻപിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അദ്ദേഹമാണ്. മുൻപ് റിങ്കു സിങ് വിരാട് കൊഹ്‌ലിയോട് ബാറ്റ് മേടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതെ പോലെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഫാസ്റ്റ് ബോളർ ആകാശ് ദീപിനും അദ്ദേഹം തന്റെ ബാറ്റ് സമ്മാനമായി നൽകിയിരുന്നു. എന്നാൽ ആ ബാറ്റ് താൻ കളിക്കുമ്പോൾ ഉപയോഗിക്കില്ല എന്നാണ് ആകാശ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ആകാശ് ദീപ് സിങ് പറയുന്നത് ഇങ്ങനെ:

“വിരാട് ഭയ്യ തന്നെയാണ് എനിക്ക് ആ ബാറ്റ് സമ്മാനിച്ചത്. എന്റെ ബാറ്റിങ്ങില്‍ എന്തെങ്കിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവും. ബാറ്റുവേണമെന്ന് ഞാന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം എന്റെ അടുത്തുവന്ന് നിനക്ക് ബാറ്റുവേണോ എന്ന് ചോദിക്കുകയായിരുന്നു. വിരാട് കോഹ്‌ലിയില്‍ നിന്ന് ബാറ്റ് ലഭിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. അദ്ദേഹം ഒരു ഇതിഹാസ താരമാണ്”

ആകാശ് ദീപ് സിങ് തുടർന്നു:

“കോഹ്‌ലിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ബാറ്റിങ്ങിനിടെ ഏത് തരം ബാറ്റാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വാക്കുകള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പുഞ്ചിരിച്ചു. ഇത് എടുത്തോയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബാറ്റ് എനിക്ക് തന്നു. ഞാന്‍ ഒരിക്കലും ആ ബാറ്റ് ഉപയോഗിച്ച് കളിക്കില്ല. വിരാട് ഭയ്യ എനിക്ക് തന്ന വലിയ സമ്മാനമാണത്. ഞാനത് എന്റെ മുറിയില്‍ സുവനീറായി സൂക്ഷിക്കും. ആ ബാറ്റില്‍ എനിക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും കിട്ടിയിരുന്നു ആകാശ് ദീപ് സിങ് പറഞ്ഞു.

ബാറ്റ് നൽകിയ കാര്യം ആകാശ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വെച്ചത്. ‘താങ്ക്യൂ ഭയ്യാ’ എന്ന അടികുറിപ്പാണ് അദ്ദേഹം അതിൽ വെച്ചത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നു. 2 വിക്കറ്റുകളും 17 റൺസും അദ്ദേഹം നേടി, രണ്ടാം ഇന്നിങ്സിൽ 6 ഓവറിൽ 20 റൺസ് മാത്രമാണ് അദ്ദേഹം വിട്ട് കൊടുത്തത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ