ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗാവസ്‌കർ ടൂർണമെന്റ് ഈ വർഷം അവസാനമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയായിരുന്നു ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ടൂർണമെന്റിൽ വിജയിച്ചിരുന്നത്. ഹാട്രിക്ക് വിജയം നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ഇത്തവണ ഇന്ത്യയ്ക്ക് എതിരെ മികച്ച ടീമിനെ തന്നെ ആണ് ഓസ്‌ട്രേലിയ ഇറക്കുന്നത്. മത്സരത്തെ പറ്റി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സംസാരിച്ചു.
പാറ്റ് കമ്മിൻസ് പറഞ്ഞത് ഇങ്ങനെ:
‘ടൂർണമെന്റിൽ ഞങ്ങളുടെ പ്രധാന താരങ്ങളാണ് മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവർ. ഇവരെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഞങ്ങളുടെ പദ്ധതി. ടെസ്റ്റ് മത്സരങ്ങൾ കുറെ നാൾ ആയിട്ട് ഞങ്ങൾ കളിക്കുന്നില്ല. ഗ്രീനും മാര്‍ഷും ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ട താരങ്ങളാണ്. ഏത് ബാറ്റിങ് പൊസിഷനിലും ഇവരെ കളിപ്പിക്കാന്‍ സാധിക്കും. നേഥൻ ലിയോണെ ടീമിലേക്ക് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. ഓൾറൗണ്ടർമാരുടെ മികവിലാണ് ഞങ്ങൾ ഇത്തവണ തന്ത്രങ്ങൾ സജ്‌ജമാക്കുന്നത്” പാറ്റ് കമ്മിന്‍സ് പറഞ്ഞു.
Read more
നിലവിൽ ഇന്ത്യൻ ടീമിന് ഇപ്പോൾ നല്ല സമയമല്ല. ശ്രീലങ്കയ്ക്ക് എതിരെ ഉള്ള ഏകദിന മത്സരങ്ങളിൽ ടീം ഒരു മത്സരം പോലും വിജയിച്ചിരുന്നില്ല. അത് കൊണ്ട് ദുലീപ് ട്രോഫിക്ക് ശേഷമേ ബംഗ്ലാദേശിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കു. അടുപ്പിച്ച് മൂന്നു തവണ ബോർഡർ ഗവാസ്‌കർ ട്രോഫി ഉയർത്താനാണ് ഇന്ത്യൻ ടീം ശ്രമിക്കുക. നിലവിൽ ഓസ്‌ട്രേലിയൻ ടീം ഏറ്റവും മികച്ച ടീം ആണ്. അത് കൊണ്ട് തന്നെ ഇവർക്കെതിരെ മത്സരിക്കുമ്പോൾ മികച്ച താരങ്ങളെ തന്നെ വേണം ടീമിൽ ഉൾപെടുത്താൻ. ദുലീപ് ട്രോഫിക്ക് ശേഷം ആരൊക്കെ ടീമിൽ പ്രവേശിക്കും, ആരൊക്കെ പുറത്താകും എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.