"ധോണി എന്റെ മകനോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്"; യുവരാജ് സിംഗിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് വൈരിയകല്ലുകളാണ് യുവരാജ് സിങ്ങും, മഹേന്ദ്ര സിങ് ധോണിയും. ഇരുവരും ചേർന്നാണ് ഇന്ത്യയ്ക്ക് 2007 ടി-20 ലോകകപ്പും, 2011 ലോകകപ്പും നേടി കൊടുത്തത്. ഈ ടൂർണമെന്റുകളിൽ ധോണിയുടെ ക്യാപ്റ്റൻസിയെ പോലെ എടുത്ത് പറയേണ്ടത് യുവരാജിന്റെ ഓൾറൗണ്ടർ പ്രകടനമാണ്. നിർണായകമായ മത്സരങ്ങളിൽ താരത്തിന്റെ മികവ് കൊണ്ടാണ് ഇന്ത്യ വിജയിച്ച് കപ്പുകൾ നേടിയിരുന്നത്.

എന്നാൽ അതിന് ശേഷം ധോണിയും യുവരാജ് സിങ്ങും അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നു. ഇപ്പോൾ യുവരാജിന്റെ പിതാവ് യോഗരാജ്‌ സിങ് ധോണിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മകനെ ടീമിൽ നിന്നും ഒഴിവാക്കാൻ വേണ്ടി ഒരുപാട് മോശമായ പ്രവർത്തികൾ ധോണി ചെയ്യ്തു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

യോഗരാജ് സിംഗ് പറയുന്നത് ഇങ്ങനെ:

“എനിക്ക് ധോണിയോട് ക്ഷമിക്കാൻ കഴിയില്ല. അയാൾ സ്വയം കണ്ണാടിയിൽ നോക്കണം. എന്റെ മകനെതിരെ അയാൾ പ്രവർത്തിച്ചു. ഒരുനാൾ ഇതെല്ലം പുറത്ത് വരും. എന്നോട് തെറ്റ് ചെയ്യ്തവരോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല, മാത്രമല്ല അവരെ ഞാൻ ഇനി പഴയപോലെ ഇഷ്ടപെടുകയുമില്ല. ഐസിസി യുവരാജിനെ അംബാസിഡർ ആക്കിയപ്പോൾ ധോണി മാത്രമാണ് അഭിനന്ദിക്കാതെ ഇരുന്നത്. അത് കൊണ്ടാണ് കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ പരാജയപ്പെട്ടത്”

യോഗരാജ് സിങ് തുടർന്നു:

“ഇന്ത്യൻ ടീമിൽ യുവരാജിന് അന്ന് ഒരുപാട് വർഷങ്ങൾ കളിക്കാൻ സാധിക്കുമായിരുന്നു. എല്ലാവരും യുവരാജിനെ പോലെയുള്ള മകനെ കിട്ടാനാണ് ആഗ്രഹിക്കുന്നത്. ഇനി ഒരിക്കലും യുവരാജിനെ പോലെയുള്ള താരത്തെ ഇന്ത്യൻ ടീമിന് ലഭിക്കില്ല എന്ന് വിരേന്ദർ സെവാഗും, ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ലോകകപ്പ് സമയത്ത് ക്യാൻസർ ബാധിച്ചിട്ടും അവൻ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി. രാജ്യം ആ പോരാട്ടത്തിന് ഭാരത് രത്ന നൽകണം ” യോഗരാജ്‌ സിങ് പറഞ്ഞു.

ധോണിയും യുവരാജ് സിങ്ങും ഒരുപാട് നിർണായക മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി വിജയിപ്പിച്ചിട്ടുണ്ട്. എന്നാൽ 2011 ഇൽ യുവരാജ് ക്യാൻസർ ബാധിച്ചതോടെ ടീമിൽ താരത്തിന്റെ അവസരങ്ങൾ കുറഞ്ഞു. പിന്നീട് അദ്ദേഹം വിരമിക്കുകയും ചെയ്യ്തു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?