"ആർസിബി എന്നോട് ചെയ്തത് മനോഹരമായ പുറത്താക്കൽ ആയിരുന്നു"; സന്തോഷവാനായ ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മാക്‌സ്‌വെൽ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ നോക്ക്ഔട്ട് മത്സരത്തിൽ ഓസ്‌ട്രേലിയൻ ടീം തകർന്നപ്പോൾ ഒറ്റയ്ക്ക് പൊരുതി ഡബിൾ സെഞ്ചുറി നേടി ടീമിനെ വിജയിപ്പിച്ച താരമാണ് അദ്ദേഹം. എന്നാൽ ആ പ്രകടനം ഐപിഎലിൽ നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. അതിലൂടെ ടീം മാനേജ്‌മന്റ് റീടെൻഷൻ ലിസ്റ്റിൽ നിന്നും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.

ഇത്തവണത്തെ റീടെൻഷനിൽ നിർത്താത്തതിൽ പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. ടീം മാനേജ്‌മന്റ് ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അതിൽ താൻ സന്തോഷവാനാണെന്നുമാണ് അദ്ദേഹം പറയുന്നത്.

ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ:

“റീടെന്‍ഷന് മുമ്പേ ടീം മാനേജ്‌മെന്റ് എന്നോട് സംസാരിക്കുകയും നിലനിര്‍ത്തില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. അത് വളരെ ‘മനോഹരമായ പുറത്താകലായിരുന്നു. അക്കാര്യത്തില്‍ എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാ ടീമുകളും ഇതുപോലെ തുറന്നു സംസാരിച്ചിരുന്നെങ്കിലെന്ന് ഞാൻ ആ​ഗ്രഹിച്ചു. അങ്ങനെ സംസാരിക്കുന്നത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും” ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.

ഇത്തവണ ആർസിബി വിരാട് കോഹ്ലി, രജത്ത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെ മാത്രമാണ് നിലനിർത്തിയത്. ഐപിഎൽ 2025 ഇലെ നായകനായി വിരാട് കൊഹ്‌ലിയെ കൊണ്ട് വരാനുള്ള പദ്ധതിയിലാണ് ആർസിബി മാനേജ്‌മന്റ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

Latest Stories

ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കള്‍; മര്‍ദ്ദനമേറ്റ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യുവാവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

"മെസിയും, റൊണാൾഡോയും അവരുടെ അതേ ലെവലിൽ കാണുന്ന ഒരു താരമുണ്ട്"; അഭിപ്രായപ്പെട്ട് ലിവർപൂൾ പരിശീലകൻ

"സഞ്ജു സാംസൺ അല്ല പകരം എന്നെ രക്ഷിച്ചത് അദ്ദേഹമാണ്"; റിയാൻ പരാഗിന്റെ വാക്കുകൾ ഇങ്ങനെ

സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലമോ? അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിതരീതിയാണ്; ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി

'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

"സോഷ്യൽ മീഡിയയിൽ വരുന്നതിനോട് പ്രതികരിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല"; തുറന്നടിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ 'വിജയഭേരി', 'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

നന്ദി, ഒപ്പം നിന്നതിനും വിശ്വസിച്ചതിനും; ക്ലീന്‍ചിറ്റ് ലഭിച്ച ശേഷം പ്രതികരിച്ച് നിവിന്‍പോളി