ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആര്‍ അശ്വിന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായാലും അത്ഭുതപ്പെടാനില്ലെന്ന് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍. ദക്ഷിണാഫ്രിക്കയില്‍ പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചാവും തയ്യാറാക്കുകയെന്നും അവിടെ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോള്‍ ഉണ്ടാകില്ലെന്നും ഹാര്‍മിസണ്‍ പറഞ്ഞു.
‘ഇന്ത്യന്‍ ടീമിനെ പ്രവചിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം വിരാട് കോഹ്‌ലിയുടെ പദ്ധതികള്‍ക്കനുസരിച്ചാവും ടീമുണ്ടാവുക. അശ്വിനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കില്ലെന്ന് ആരെങ്കിലും കരുതിയതാണോ? അതുകൊണ്ട് തന്നെ കോഹ്‌ലി എന്താണ് ചിന്തിക്കുന്നതെന്നതിനനുസരിച്ചാവും ടീമുണ്ടാവുക.’
‘നാട്ടില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കയില്‍ കളിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. രഹാനെയും പൂജാരയും ദക്ഷിണാഫ്രിക്കയില്‍ കളിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. ആര്‍ അശ്വിന് കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അത്ഭുതം തോന്നില്ല. കാരണം ജഡേജ ടീമിലെ നിര്‍ണ്ണായക താരമാണ്. അശ്വിനെക്കാളും നന്നായി ജഡേജ ബാറ്റുചെയ്യുമെന്നതും മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അശ്വിന്‍ വലിയ പ്രതിഭയാണ്. പേസ് പിച്ചിലും വിക്കറ്റ് നേടാന്‍ മിടുക്കനാണ്’ ഹാര്‍മിസണ്‍ വിലയിരുത്തി.
Read more
അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ അശ്വിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 26ന് ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമാവുക. രണ്ട് ദിവസത്തിനുള്ളില്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.