ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച സ്പിന്നറുമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. അദ്ദേഹം ഇപ്പോൾ ഏകദിന ടി-20 മത്സരങ്ങളിൽ സജീവമല്ലെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരം അദ്ദേഹമാണ്. പക്ഷെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് അശ്വിൻ. താരം തിരാഞ്ഞെടുത്ത ഐപിഎൽ പ്ലെയിംഗ് ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച വിഷയം.
മലയാളി താരമായ സഞ്ജു സാംസനെയും ഇന്ത്യൻ ഓൾറൗണ്ടർ ആയ ഹാർദിക് പാണ്ട്യയെയും തന്റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. സഞ്ജുവിന് കീഴിൽ ഒരുപാട് തവണ കളിച്ചിട്ടുള്ള താരമാണ് അശ്വിൻ. എന്നിട്ടും സഞ്ജുവിനെ തിരഞ്ഞെടുക്കാത്തതിൽ സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിച്ച് ഒരുപാട് ആരാധകർ രംഗത്ത് എത്തിയിരുന്നു. ഈ വർഷം നടന്ന ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഹാർദിക് പാണ്ട്യ. അദ്ദേഹത്തെയും തന്റെ പ്ലെയിങ് ഇലവനിൽ അശ്വിൻ പരിഗണിച്ചിട്ടില്ല.
അശ്വിൻ തിരഞ്ഞെടുത്ത താരങ്ങൾ ഇവർ:
രോഹിത്ത് ശർമ്മ, വിരാട് കോലി, സുരേഷ് റെയ്ന, സൂര്യ കുമാർ യാദവ്, എ.ബി.ഡിവില്യേഴ്‌സ്, സുനിൽ നരൈൻ, റഷീദ് ഖാൻ, ഭുവനേശ്വർ കുമാർ, ലസിത്ത് മലിംഗ, ജസ്പ്രീത് ബുമ്ര.
സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് മത്സരത്തിൽ ഗൗതം ഗംഭീർ ഓൾറൗണ്ടർസിന് പ്രാധാന്യം കൊടുക്കും എന്നത് ഉറപ്പാണ്. അത് കൊണ്ട് ആർ. അശ്വിന് ടീമിൽ സ്ഥാനം ലഭിച്ചേക്കും. അടുത്ത വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ആർ. അശ്വിനെ റീറ്റെയിൻ ചെയ്യില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ മെഗാതാര ലേലത്തിൽ ഇത്തവണ അദ്ദേഹവും പങ്കെടുക്കുന്നുണ്ട്.