വര്‍ണ്ണവിവേചനവും വംശീയവിദ്വേഷവും; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പണി കിട്ടും!

സൂപ്പര്‍ താരങ്ങളും, നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരുമായ ഗ്രെയിം സ്മിത്തിനും മാര്‍ക്ക് ബൗച്ചറിനുമെതിരെ വംശീയ വിദ്വേഷത്തിന് അന്വേഷണം നടത്താന്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഡയറക്ടറായ ഗ്രെയിം സ്മിത്തിനും ദേശീയ ടീമിന്റെ പരിശീലകനായ മാര്‍ക്ക് ബൗച്ചറിനുമെതിരെ പുറത്തുവന്ന ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിനും ഏകദിനത്തിനും ശേഷമായിരിക്കും അന്വേഷണ നടപടികള്‍ തുടങ്ങുക.

വര്‍ണവിവേചനവും വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അനേകം കണ്ടെത്തലുകളാണ് സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് നാഷന്‍ ബില്‍ഡിംഗ് (എസ്എന്‍ജെ) നടത്തിയിരിക്കുന്നത്. കറുത്തവര്‍ഗ്ഗക്കാരനും മുന്‍ ദേശീയ സെലക്ടറും ആയിരുന്ന ഇനോ എന്‍ക്വേയെ ഒഴിവാക്കിയാണ് പഴയ സഹപ്രവര്‍ത്തകനും വിക്കറ്റ് കീപ്പറുമായിരുന്ന മാര്‍ക്ക് ബൗച്ചറെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്മിത്ത് തിരഞ്ഞെടുത്തതെന്നൂം ഇത് നിറത്തിന്റെ പേരിലുള്ള വിവേചനമായിരുന്നു എന്നുമാണ് ഓംബുഡ്സ്മാന്‍ ഡുമിസ സെബേസയുടെ കണ്ടെത്തല്‍.

താന്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്ന കാലത്ത് മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന മാര്‍ക്ക് ബൗച്ചര്‍ ഉള്‍പ്പെട്ട സംഘം തന്നെ ‘തവിട്ടുനിറമുള്ള മാലിന്യം’ എന്ന് പരിഹസിക്കുന്ന പാട്ട് ഡ്രസ്സിംഗ് റൂമില്‍ പാടുമായിരുന്നെന്ന് മുന്‍ സ്പിന്നറായ പോള്‍ ആഡംസ് ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ബൗച്ചര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നതായി ഓംബുഡ്മാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ടീമില്‍ കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെ എടുക്കാന്‍ സ്മിത്തും എബി ഡിവിലിയേഴ്സും മടി കാട്ടിയിരുന്നെന്നും മുന്‍വിധിയോടെയാണ് ഇക്കാര്യത്തില്‍ ഇരുവരുടെയും സമീപനമെന്നും ആരോപണമുണ്ട്.

സെലക്ടറായിരുന്ന കാലത്ത് അനേകം കറുത്തവര്‍ഗ്ഗക്കാരായ കളിക്കാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എത്തുന്നതിന് സ്മിത്ത് വിലങ്ങുതടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ ബൗച്ചറിന് കണ്ണിന് പരിക്കേറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്ന കാലത്ത് പകരക്കാരനായി ടീമിലെത്താനുള്ള അവസരം കറുത്തവര്‍ഗ്ഗക്കാരനായ താമി സോളേക്കിയ്ക്ക് നിഷേധിച്ചെന്നതാണ് ഉയര്‍ന്നിട്ടുള്ള മറ്റൊരു ആരോപണം.

ഇവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബോര്‍ഡ് ചില മുന്‍ ഉദ്യോഗസ്ഥര്‍ക്കും ചില വിതരണക്കാര്‍, ചില കരാറുകാര്‍ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ എല്ലാം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം