രാഹുല്‍ കാലം കഴിഞ്ഞു; ഇനി ഋതുരാജ യോഗം

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ പിന്തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഫൈനലിന്റെ പവര്‍ പ്ലേയില്‍ നന്നായി ബാറ്റ് വീശിയ ഋതുരാജ് അനായാസമാണ് രാഹുലിനെ പിന്തള്ളിയത്.

16 മത്സരങ്ങളില്‍ നിന്ന സൂപ്പര്‍ കിംഗ്‌സിനായി 635 റണ്‍സാണ് ഋതുരാജ് (ഫൈനല്‍ പുരോഗമിക്കുമ്പോള്‍) അടിച്ചുകൂട്ടിയത്. 13 മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ അക്കൗണ്ടില്‍ 626 റണ്‍സുണ്ട്.

Read more

ഫൈനലിന് ഇറങ്ങുമ്പോള്‍ രാഹുലിനെ പിന്തള്ളാന്‍ ഋതുരാജിന് 24 റണ്‍സ് വേണമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ശിവം മാവി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് ഋതുരാജ് രാഹുലിനെ മറികടക്കുകയും ചെയ്തു.