വിരാട് കോഹ് ലി പരിക്കേറ്റ് പുറത്തായ സാചര്യത്തില്‍ കെഎല്‍ രാഹുലിനെ നായകനാക്കിയതിനെ വിമര്‍ശിച്ച് ഒരു വിഭാഗം ആരാധകര്‍. നായകനായി ഒരു പരിചയവുമില്ലാത്ത രാഹുലിനെ കോഹ്‌ലിക്ക് പകരക്കാരനായി അവരോധിച്ച് മണ്ടത്തരമാണെന്നും ഇത് അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
ചില സോഷ്യല്‍ മീഡിയ കമന്റുകള്‍
ക്യാപ്റ്റനായി ഒരു എക്‌സ്പീരിയന്‍സും രാഹുലിനെ പിടിച്ചു 3 ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ ആക്കിയ സെലക്ടര്‌സിനെ സമ്മതിക്കണം.
ആകെ ഉള്ള പരിചയം പഞ്ചാബിനെ നയിച്ചത്. എന്നിട്ട് പഞ്ചാബിന്റെ പ്രകടനം താഴേക്കും. പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആയപ്പോള്‍ കണ്ടതാണ് അവന്റെ ക്യാപ്റ്റന്‍സി.
ക്യാപ്റ്റനായി ODI, Test ഒരു പരിചയവുമില്ല. ഇനി അവന്റെ ബാറ്റിംഗ് പ്രകടനം കുറയും.
ഇത് പോലെ ഒരു സീസണ്‍ ഇന്ത്യക് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല… ഗതികേട്…
രാഹുലിനെ അല്ല, റിഷഭ് പന്തിനെയായിരുന്നു നായകനാക്കേണ്ടിയിരുന്നത്.
പുറംവേദനയെ തുടര്‍ന്നാണ് കോഹ്ലി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കോഹ്ലിക്ക് പകരം ഹനുമ വിഹാരി ടീമിലിടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.