ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഫോമിലുള്ള ഏക ഇന്ത്യൻ ബാറ്റ്‌സ്മാൻ കെഎൽ രാഹുൽ മാത്രമാണ്. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കായി സ്ഥിരതയോടെ തിളങ്ങാൻ സാധിച്ചത് രാഹുലിന് മാത്രം ആണെന്ന് പറയാം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം മത്സരത്തിലും അദ്ദേഹത്തിൻ്റെ പ്രകടനത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്.
രാഹുൽ ഒഴികെ ടോപ് ഓർഡറിലെ മറ്റ് ബാറ്റ്‌സ്മാൻമാർ റൺ കണ്ടെത്താൻ പാടുപെടുകയാണ്. പ്ലെയിംഗ് ഇലവനിൽ സ്ഥാനം കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ ആയിരുന്നു രാഹുൽ ഓസ്‌ട്രേലിയയിൽ എത്തിയത് . എന്നാൽ ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ അഭാവം അദ്ദേഹത്തിന് ഗേറ്റ് തുറന്നു. അതിനുശേഷം, അദ്ദേഹത്തെ ഓപ്പണിംഗ് സ്ലോട്ടിൽ നിന്ന് പുറത്താക്കുക ടീം മാനേജ്മെൻ്റിന് അസാധ്യമായിരുന്നു. കെഎല്ലിൻ്റെ ഗംഭീരമായ പ്രകടനം കാരണമാണ് നായകൻ രോഹിത് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത്.
ബിജിടിയിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ട്രാവിസ് ഹെഡിന് പിന്നിൽ രണ്ടാം സ്ഥാനത്തും രാഹുലാണ്. വലംകൈയ്യൻ ബാറ്റർ മൂന്ന് ടെസ്റ്റിൽ നിന്ന്ര ണ്ട് അർദ്ധസെഞ്ച്വറികളടക്കം 47 ശരാശരിയിൽ 235 റൺസ് നേടിയിട്ടുണ്ട്. രണ്ട് തവണയായി അദ്ദേഹം സെഞ്ചുറിക്ക് അരികിൽ എത്തിയിട്ടുണ്ട്. പെർത്തിൽ 77 റൺസും ബ്രിസ്‌ബേനിലെ ഗാബയിൽ 84 റൺസും നേടി. എംസിജിയിൽ സെഞ്ച്വറി തൊടാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. മെൽബണിൽ സെഞ്ച്വറി നേടാനായാൽ, ഒരു ബോക്‌സിംഗ് ഡേ ടെസ്റ്റിൽ മൂന്ന് സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി രാഹുൽ മാറും. സച്ചിൻ ടെണ്ടുൽക്കറും അജിങ്ക്യ രഹാനെയും നേരത്തെ രണ്ട് വീതം സെഞ്ച്വറി നേടിയിട്ടുണ്ട് .
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2021, 2023 ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരങ്ങളിൽ നിലവിലെ രാഹുൽ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2021-ൽ ഓപ്പണറായിരുന്നു, കഴിഞ്ഞ വർഷം ആറാം സ്ഥാനത്താണ് അദ്ദേഹം ബാറ്റ് ചെയ്തത്.