ഇന്ത്യന്‍ ടീമില്‍ ഇടമില്ല, നീരസം പരസ്യമാക്കി തെവാട്ടിയ

അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിലെ നിരാശ പരസ്യമാക്കി രാഹുല്‍ തെവാട്ടിയ. ‘പ്രതീക്ഷകള്‍ വേദനിപ്പിക്കും’ എന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടര്‍ ട്വീറ്റ് ചെയ്തത്.

ഐപിഎല്ലിലെ ചില മികച്ച സീസണുകള്‍ക്ക് ശേഷം താരത്തിന് ടീമിലിടം കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഗുജറാത്തിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായിരുന്നു.

ഈ സീസണില്‍ രണ്ട് അവസരങ്ങളില്‍ ഒട്ടും പ്രതീക്ഷയില്ലാത്ത ഘട്ടത്തില്‍ ടീമിനെ തെവാട്ടിയ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 150 സ്ട്രൈക്ക് റേറ്റില്‍ 16 കളികളില്‍ നിന്ന് 217 റണ്‍സാണ് അദ്ദേഹം നേടിയത്.

അവസാന രണ്ട് പന്തുകളില്‍ നിന്ന് 12 റണ്‍സ് പിന്തുടരാന്‍ ഒടിയന്‍ സ്മിത്തിനെ തകര്‍ത്തെറിഞ്ഞ പ്രകടനം ഈ ലീഗിലെ ഏറ്റവും ആവേശം നിറഞ്ഞ കാഴ്ചകളില്‍ ഒന്നായിരുന്നു.

Read more

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും തെവാത്തിയ സമാനമായ പ്രകടനം നടത്തി. അവിടെ അദ്ദേഹവും റാഷിദ് ഖാനും അവസാന രണ്ട് ഓവറില്‍ 33 റണ്‍സ് നേടി ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.