സനല്‍ കുമാര്‍ പത്മനാഭന്‍
ബാറ്‌സ്മാനെ പുറത്താക്കിയിട്ടു അയാള്‍ നിരാശയോടെ പുറത്തേക്കു നടന്നു പോകുമ്പോള്‍ അയാളെ നോക്കി സല്യൂട്ട് അടിച്ചു കൊണ്ട് വിക്കെറ്റ് നേട്ടം ആഘോഷിച്ചിരുന്ന കോട്രല്‍ എന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളറെ ഒരോവറില്‍ ഒന്നിന് പിറകെ ഒന്നായി അഞ്ചു സിക്‌സറിന് പറത്തിയിട്ടു അയാള്‍ക്ക് ബാറ്റ് കൊണ്ടൊരു സല്യൂട്ട് നല്‍കിയ ചരിത്രമുള്ള മനുഷ്യന് മുന്‍പില്‍…..
രണ്ട് വര്ഷങ്ങള്ക്കിപ്പുറെ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് ബൗളറായ ഒടിയന്‍ സ്മിത്ത് വന്നു പെടുകയാണ്. ആ ബാറ്റസ്മാന് നേരെ അയാള്‍ക്ക് രണ്ട് പന്തുകള്‍ എറിയണമായിരുന്നു.. അതില്‍ ഒരെണ്ണമെങ്കിലും സിക്‌സറിന് ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ആ ബാറ്‌സ്മാനു മുന്നില്‍ അയാള്‍ക്കും അയാളുടെ ടീമിനും ജയിച്ചു കയറാമായിരുന്നു…..
പക്ഷെ എറിഞ്ഞ രണ്ട് പന്തുകളും ഗാലറിയില്‍ ചെന്നു വീഴുന്നത് നോക്കി നില്‍ക്കാനേ സ്മിത്തിന് കഴിഞ്ഞുള്ളു….. ക്രീസില്‍ രാഹുല്‍ തെവാട്ടിയ ആയിരുന്നു. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ യുവരാജ് എന്ന കൊമ്പന്‍ ഒഴിച്ചിട്ടിട്ട് പോയ സ്ഥാനത്തിന് വേണ്ടി മറ്റുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടര്‍മാരുമായി മത്സരിക്കുന്ന അതെ മനുഷ്യന്‍…..
രണ്ട് വര്ഷങ്ങള്ക്കു മുന്‍പ് അയാളുടെ മാജിക്കല്‍ ഇന്നിങ്‌സിന് മുന്‍പില്‍ തന്റെ സെഞ്ച്വറി പാഴാകുന്നത് കണ്ടു നിന്ന , ഇപ്പോഴത്തെ പഞ്ചാബ് ക്യാപ്റ്റന്‍ അഗര്‍വാള്‍ തന്റെ ബൗളറായ സ്മിത്തിനോട് ഇപ്രകാരം പറഞ്ഞിരിക്കാം ‘ ഇന്ന് രാഹുലിന്റ ദിവസം ആയിരുന്നു , അയളുടേതായ ദിവസത്തില്‍ രണ്ട് ബോളില്‍ 12 അല്ല ആറു ബോളില്‍ 36 ഉം അയാള്‍ക്ക് അസാധ്യമല്ല! അയാള്‍ വല്ലാത്തൊരു മനുഷ്യന്‍ ആണ്.’
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍