Ipl

ഇന്ത്യന്‍ ടീമില്‍ യുവരാജ് എന്ന കൊമ്പന്‍ ഒഴിച്ചിട്ടിട്ട് പോയ സ്ഥാനത്തേക്ക് അയാള്‍!

സനല്‍ കുമാര്‍ പത്മനാഭന്‍

ബാറ്‌സ്മാനെ പുറത്താക്കിയിട്ടു അയാള്‍ നിരാശയോടെ പുറത്തേക്കു നടന്നു പോകുമ്പോള്‍ അയാളെ നോക്കി സല്യൂട്ട് അടിച്ചു കൊണ്ട് വിക്കെറ്റ് നേട്ടം ആഘോഷിച്ചിരുന്ന കോട്രല്‍ എന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളറെ ഒരോവറില്‍ ഒന്നിന് പിറകെ ഒന്നായി അഞ്ചു സിക്‌സറിന് പറത്തിയിട്ടു അയാള്‍ക്ക് ബാറ്റ് കൊണ്ടൊരു സല്യൂട്ട് നല്‍കിയ ചരിത്രമുള്ള മനുഷ്യന് മുന്‍പില്‍…..

രണ്ട് വര്ഷങ്ങള്ക്കിപ്പുറെ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് ബൗളറായ ഒടിയന്‍ സ്മിത്ത് വന്നു പെടുകയാണ്. ആ ബാറ്റസ്മാന് നേരെ അയാള്‍ക്ക് രണ്ട് പന്തുകള്‍ എറിയണമായിരുന്നു.. അതില്‍ ഒരെണ്ണമെങ്കിലും സിക്‌സറിന് ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ആ ബാറ്‌സ്മാനു മുന്നില്‍ അയാള്‍ക്കും അയാളുടെ ടീമിനും ജയിച്ചു കയറാമായിരുന്നു…..

പക്ഷെ എറിഞ്ഞ രണ്ട് പന്തുകളും ഗാലറിയില്‍ ചെന്നു വീഴുന്നത് നോക്കി നില്‍ക്കാനേ സ്മിത്തിന് കഴിഞ്ഞുള്ളു….. ക്രീസില്‍ രാഹുല്‍ തെവാട്ടിയ ആയിരുന്നു. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ യുവരാജ് എന്ന കൊമ്പന്‍ ഒഴിച്ചിട്ടിട്ട് പോയ സ്ഥാനത്തിന് വേണ്ടി മറ്റുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടര്‍മാരുമായി മത്സരിക്കുന്ന അതെ മനുഷ്യന്‍…..

രണ്ട് വര്ഷങ്ങള്ക്കു മുന്‍പ് അയാളുടെ മാജിക്കല്‍ ഇന്നിങ്‌സിന് മുന്‍പില്‍ തന്റെ സെഞ്ച്വറി പാഴാകുന്നത് കണ്ടു നിന്ന , ഇപ്പോഴത്തെ പഞ്ചാബ് ക്യാപ്റ്റന്‍ അഗര്‍വാള്‍ തന്റെ ബൗളറായ സ്മിത്തിനോട് ഇപ്രകാരം പറഞ്ഞിരിക്കാം ‘ ഇന്ന് രാഹുലിന്റ ദിവസം ആയിരുന്നു , അയളുടേതായ ദിവസത്തില്‍ രണ്ട് ബോളില്‍ 12 അല്ല ആറു ബോളില്‍ 36 ഉം അയാള്‍ക്ക് അസാധ്യമല്ല! അയാള്‍ വല്ലാത്തൊരു മനുഷ്യന്‍ ആണ്.’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും