റയൽ മാഡ്രിഡ്- ബാഴ്‌സ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന പോരാട്ടത്തെയാണ് എൽ ക്ലാസ്സിക്ക പോരാട്ടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. അവസാന വിസിൽ വരെ സ്വന്തം ടീമിനായി പൊരുതാൻ ഉറച്ച് ജീവൻ വരെ നൽകുന്ന താരങ്ങളുടെ യുദ്ധത്തെ എൽ ക്ലാസ്സിക്കോ എന്ന വിശേഷണമുള്ള മത്സരത്തിൽ ഒരു ക്ലാസിക്കോ തോറ്റാൽ അതിന്റെ ഭാരമേറി അടുത്തതിൽ ജയിക്കുന്നത് വരെ ടീമുകൾക്ക് വിശ്രമം ഇല്ലെന്ന് ഒകെ പറയാറുണ്ട്.
എൽ ക്ലാസിക്കോ ഫുട്‍ബോളിൽ ആണെങ്കിലും ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടമാണ് എൽ ക്ലാസിക്കോ. ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ ടീമുകളുടെ മത്സരങ്ങൾ ആവേശം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് മുമ്പുള്ള പോർവിളികളും അവസാനിച്ചതിന് ശേഷമുള്ള ട്രോളുകളുമൊക്കെ ഇതിന്റെ ഭാഗമാണ്.
ചെന്നൈ – ബാംഗ്ലൂർ പോരാട്ടം, മുംബൈ – ബാംഗ്ലൂർ പോരാട്ടം ഒകെ ഇതുപോലെ വാശി നിലനിൽക്കുന്നതാണ്. എന്നാൽ ഈ ടീമുകളുടെ അത്രയും അത്ര ആരാധക പിന്തുണ ഒന്നും ഇല്ലാത്ത പഞ്ചാബ്- രാജസ്ഥാൻ ടീമുകളുടെ പോരാട്ടവും ഇതുപോലെ അവസാന പന്ത് വരെ ആവേശം നൽകിയിട്ടുള്ള മത്സരങ്ങളാണ്.
അതിനാൽ തന്നെ ഇന്നലെ നടന്ന രാജസ്ഥാന്റെ മത്സരത്തിന് മുമ്പ് രാജസ്ഥാൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു – എൽ ക്ലാസിക്കോ ഇന്ന് രാത്രിയിൽ നടക്കും, ഇത് കണ്ടിട്ട് സഹിക്കാതെ ഒരു ക്രിക്കറ്റ് പ്രേമി അതിന്റെ താഴെ ഇങ്ങനെ കുറിച്ചു -ചെറിയ മീനുകളുടെ (ടീമുകളുടെ) എൽ ക്ലാസിക്കോ എന്ന് , നിർഭാഗ്യവശാൽ ഈ കമന്റ് ചെയ്ത ആളുടെ ഡി പി ബാംഗ്ലൂർ ആരാധകൻ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.
ഉടനെ എത്തി രാജസ്ഥാൻ മറുപടി- നല്ല ഡി. പി. ഇതുവരെ ഐ.പി.എൽ കിരീടം നേടാത്ത ബാംഗ്ലൂർ ആരാധകന് പ്രഥമ സീസണിൽ തന്നെ ജേതാക്കളായ രാജസ്ഥാനെ കളിയാക്കാൻ എന്ത് അവകാശമെന്ന തരത്തിൽ ആയിരുന്നു രാജസ്ഥാൻ മറുപടി. തങ്ങളെ ചൊറിയാൻ വന്ന ആളുകളെ കണ്ടം വഴിയോടിക്കുന തഗ് മറുപടികൾ നൽകുന്ന രാജസ്ഥാൻ ടീമിനെ ചൊറിയാൻ എങ്ങനെ തോന്നിയെന്നാണ് ആരാധകനോട് ചോദിക്കുന്നത്.