രാജസ്ഥാൻ റോയൽസിലെ സഹതാരം, അവന്റെ പ്രവൃത്തികൾ എന്നെ ശരിക്കും സങ്കടപ്പെടുത്തി; എന്നോട് ചെയ്തത് മറക്കില്ല, വമ്പൻ വെളിപ്പെടുത്തലുമായി ദ്രുവ് ജുറൽ

രാജസ്ഥാൻ റോയൽസിലെ (ആർആർ) ടീമിൽ സഹതാരങ്ങൾ ആയിട്ടും ഈ വർഷം ആദ്യം നടന്ന റാഞ്ചി ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ട് തന്നെ സ്ലെഡ്ജ് ചെയ്തപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ . രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജൂറൽ ആദ്യ ഇന്നിംഗ്‌സിൽ 46 റൺസ് നേടി.

റാഞ്ചിയിൽ നടന്ന അടുത്ത ടെസ്റ്റിൽ, ഇംഗ്ലണ്ടിൻ്റെ 353 എന്ന സ്‌കോറിന് മറുപടിയായി 161/5 എന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ ബുദ്ധിമുട്ട് നേരിട്ട് സമയത്ത് ക്രീസിൽ എത്തിയ താരം, രണ്ടാം ദിനം കളി നിർത്തുമ്പോൾ യുവതാരം 30* എന്ന നിലയിൽ ബാറ്റ് ചെയ്തുകൊണ്ട് 219/7 എന്ന നിലയിൽ ഇന്ത്യയെ എത്തിച്ചു.

YouTube ചാനലിൽ സംസാരിക്കുമ്പോൾ താരം പറഞ്ഞത് ഇങ്ങനെയാണ്.

“അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, 30 റൺ എടുത്ത് ഞാൻ നിൽക്കുക ആയിരുന്നു. കുറച്ച് ഓവറുകൾ ബാക്കിയുള്ളതിനാൽ, പഴയ പന്തിൽ അർദ്ധ സെഞ്ച്വറി നേടണോ, അതോ സമയം എടുത്ത് മതിയോ എന്നത് ഉൾപ്പടെ അടുത്ത ദിവസത്തെ പ്ലാൻ തയ്യാറാക്കുകയായിരുന്നു ഞാൻ. മൂന്നാം ദിനം അവർ പുതിയ പന്ത് എടുക്കുന്നതിന് മുമ്പ് എനിക്ക് 36 റൺസ് എടുക്കാൻ കഴിഞ്ഞു, ആൻഡേഴ്സൺ അപ്പോൾ പന്തെറിയാൻ മടങ്ങിയെത്തി.

“അപ്പോഴേയ്ക്കും അവൻ ആക്രമണോത്സുകനായിരുന്നു, തുടർച്ചയായി സ്ലെഡ്ജിംഗ് നടത്തുകയായിരുന്നു. ബ്രിട്ടീഷ് ഉച്ചാരണമനുസരിച്ച്, ആ വാക്കുകളിൽ പകുതിയും എനിക്ക് മനസ്സിലായില്ല. ബെയർസ്റ്റോയും ജോ റൂട്ടും പോലും അവന്റെ ചേർന്നു. റൂട്ട് ഐപിഎല്ലിൽ എന്നോടൊപ്പം കളിച്ചിരുന്നതിനാൽ അദ്ദേഹം അത് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി, ഞാൻ അവനോട് ചോദിച്ചു. , ‘നിങ്ങൾ എന്തിനാണ് എന്നെ സ്ലെഡ്ജിംഗ് ചെയ്യുന്നത്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘ഞങ്ങൾ എല്ലാവരും ഇപ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2023-ലെ ഐപിഎൽ അരങ്ങേറ്റ സീസണിൽ റൂട്ടും ജൂറലും ആർആർ ടീമംഗങ്ങളായിരുന്നു. നിർഭാഗ്യവശാൽ അന്നത്തെ സ്ലെഡ്ജിങ് ജൂറലിനെ ബാധിച്ചില്ല, ഇന്ത്യയെ അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 307-ൽ എത്തിച്ചതാരം 90 റൺസ് നേടി.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ