RR VS RCB: രാജസ്ഥാന്റെ വീക്നെസ് ആ ഒരു കാര്യമാണ്, അതിലൂടെയാണ് ഞങ്ങൾ വിജയിച്ചത്: വിരാട് കോഹ്ലി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 11 റൺസിനെ വിജയം. ഇതോടെ ഈ വർഷത്തെ ഐപിഎലിൽ നിന്ന് രാജസ്ഥാൻ റോയൽസ് ഔദ്യോഗീകമായി പുറത്തായി. 6 മാസരങ്ങളിൽ നിന്നായി 6 വിജയങ്ങൾ നേടിയാൽ മാത്രമായിരുന്നു രാജസ്ഥാന് പ്ലെ ഓഫിലേക്ക് കടക്കാൻ സാധികുമായിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും തോൽവി ഏറ്റുവാങ്ങിയതിലൂടെ രാജസ്ഥാൻ പുറത്തായി.

ആർസിബിക്കായി കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി. ഇവരുടെ ബലത്തിലാണ് ആർസിബി 205ലെത്തിയത്. ഇന്നലെ വിജയിച്ചതിലൂടെ ഐപിഎൽ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ മൂന്നാം സ്ഥാനത്ത് മുന്നേറാൻ ആർസിബിക്ക് സാധിച്ചു. മത്സരശേഷം വിരാട് കോഹ്ലി സംസാരിച്ചു.

വിരാട് കോഹ്ലി പറയുന്നത് ഇങ്ങനെ:

” ഞങ്ങളുടെ പദ്ധതി വളരെ സിമ്പിൾ ആയിരുന്നു, ഒരാൾക്ക് ബാറ്റ് ചെയ്യാനും മറ്റുള്ളവർക്ക് ചുറ്റും ആക്രമിക്കാനും കഴിയണം. ദേവ്ദത്തിനും എനിക്കും ഈ ഗ്രൗണ്ട് നന്നായി അറിയാം. ന്യുബോളിൽ ആദ്യ കുറച്ച് ഓവറുകളിൽ പേസും ബൗൺസും നിറഞ്ഞതായിരുന്നു. ഇന്ന് ഞങ്ങൾ പന്ത് വരുന്നതിനനുസരിച്ച് ടൈം എടുത്ത് കളിക്കാൻ ശ്രമിച്ചു, കൂടാതെ എതിർ ടീമിൽ ആവശ്യമായ സമ്മർദ്ദം ചെലുത്താനും ശ്രമിച്ചു, അങ്ങനെ ഞങ്ങൾക്ക് ബൗണ്ടറികൾ നേടാൻ സാധിച്ചു” വിരാട് കോഹ്ലി പറഞ്ഞു.

Read more