രോഹിത്തിനെ പുറത്താക്കാനുള്ള ഉപായം പറഞ്ഞ് കൊടുത്തത് ഞാന്‍; വെളിപ്പെടുത്തി പാക് മുന്‍ താരം

ടി20 ലോക കപ്പില്‍ ഇന്ത്യക്കെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കാന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ ആസമിനെ സഹായിച്ചത് തന്റെ ഉപദേശമാണെന്നു പിസിബി ചെയര്‍മാന്‍ റമീസ് രാജ. ഷഹീന്‍ അഫ്രീദിയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് രോഹിത് പുറത്തായത്.

‘യുഎഇയില്‍ നടന്ന ടി20 ലോക കപ്പിനു വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് ബാബര്‍ എന്റെ അടുത്ത് വന്നിരുന്നു. രോഹിത് ശര്‍മുടെ വിക്കറ്റെടുക്കാന്‍ എന്തൊക്കെയാണ് പ്ലാനുകളെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എനിക്കു പ്ലാനുകളുണ്ട്. ക്രിക്ക്വിസിനെ ഇതേല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ ഇതിനു സഹായിക്കുമെന്നായിരുന്നു ബാബറിന്റെ മറുപടി. ഇതു എനിക്കു മനസ്സിലാവും, പക്ഷെ ഇന്ത്യയും ക്രിക്ക്വിസ് ഉപയോഗിക്കുന്നുണ്ടാവും. നിങ്ങള്‍ക്കെതിരേ അവരും തന്ത്രങ്ങള്‍ മെനയുന്നുണ്ടാവും. അതുകൊണ്ടു തന്നെ ഈ പ്ലാന്‍ നിങ്ങളെ സഹായിക്കാന്‍ പോവുന്നില്ലെന്നു ഞാന്‍ ബാബറിനോടു പറഞ്ഞു.’

‘രോഹിത് ശര്‍മയെ എങ്ങനെ പുറത്താക്കാമെന്നു ഞാന്‍ പറഞ്ഞുതരാം. ഇതു കേട്ടപ്പോള്‍ ബാബറിനും കൗതുകമായി. ഷഹീന്‍ അഫ്രീദിയോടു 100 mph വേഗതയില്‍ ബോള്‍ ചെയ്യാന്‍ പറയൂ. ഷോര്‍ട്ട് ലെഗില്‍ ഒരു ഫീല്‍ഡറെയും നിര്‍ത്തൂ. 100 mhp വേഗതയില്‍ രോഹിത്തിനെതിരേ ഇന്‍സ്വിംഗര്‍ എറിയാന്‍ ശ്രമിക്കണം. സിംഗിളെടുക്കാന്‍ അനുവദിക്കാതെ രോഹിത്തിനെ സ്ട്രൈക്കില്‍ നിര്‍ത്തുകയും വേണം. നിങ്ങള്‍ക്കു രോഹിത്തിനെ പുറത്താക്കാന്‍ കഴിയും എന്നായിരുന്നു ബാബറിനു നല്‍കിയ ഉപദേശം’ രാജ വെളിപ്പെടുത്തി.

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ദുബായില്‍ വച്ചായിരുന്നു ഇന്ത്യ പാകിസ്താന്‍ പോരാട്ടം. ലോക കപ്പ് വേദികളില്‍ പാകിസ്ഥാനോട് ഒരിക്കല്‍ പോലും തോല്‍ക്കാത്ത ഇന്ത്യ എന്നാല്‍ ഇവിടെ മത്സരം കൈവിട്ടു. 10 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനോട് അടിയറവ് പറഞ്ഞത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം