രോഹന് പിന്നാലെ വിഷ്ണു വിനോദിനും സെഞ്ച്വറി, ലീഡ് എടുത്ത് കേരളം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളത്തിന് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 388 റണ്‍സ് പിന്തുടരുന്ന കേരളം, എട്ടു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടി വിഷ്ണു വിനോദും (126 ബോളില്‍ 105) നാല് റണ്‍സ് നേടി ഏദന്‍ ആപ്പിള്‍ ടോമുമാണ് ക്രീസില്‍.

117 പന്തിലാണ് വിഷ്ണു സെഞ്ച്വറി നേടിയത്. 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയിലായിരുന്നു ഇത്. ഗുജറാത്തിനായി സിദ്ധാര്‍ഥ് ദേശായി 30 ഓവറില്‍ 108 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. റൂഷ് കലേറിയ, നഗ്വാസ്വല്ല എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലിന്റെ (129) മികവിലാണ് കേരളം മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 16 ഫോറും 4 സിക്‌സറും അടങ്ങുന്നതായിരുന്നു രോഹന്റെ പ്രകടനം.

നായകന്‍ സച്ചിന്‍ ബേബി അര്‍ദ്ധ സെഞ്ച്വറി (53) നേടി. ഗോവിന്ദ് 25, സല്‍മാന്‍ നിസാര്‍ 6, സിജോമോന്‍ 4, ബേസില്‍ തമ്പി 15 എന്നിങ്ങനെയാണ് മൂന്നാം ദിനം മറ്റുള്ളവരുടെ പ്രകടനം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ