ആദ്യ ഓവറില്‍ തന്നെ ഹാട്രിക്, 12 ബോളില്‍ 5 വിക്കറ്റ്, കൊടുങ്കാറ്റായി ഉനദ്ഘട്ട്, ചരിത്രം!

രഞ്ജി ട്രോഫിയില്‍ റെക്കോഡ് പ്രകടനവുമായി തിളങ്ങി സൗരാഷ്ട്രയുടെ നായകന്‍ ജയ്ദേവ് ഉനദ്ഘട്ട്. ഡല്‍ഹിയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നേടി രണ്ടാം ഓവര്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവില്‍ ഏഴോവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി താരം ആറ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ആദ്യ രണ്ടോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റെടുത്തത്. ആദ്യ ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളിലായിരുന്നു വിക്കറ്റുകള്‍. ധ്രുവ് ഷോറെ, വൈഭവ് റവാല്‍, യാഷ് ദുല്‍ എന്നിവരെ പുറത്താക്കിയാണ് ഉനദ്കട്ട് ഹാട്രിക്ക് നേടിയത്. പിന്നാലെ ജോണ്ടി സിദ്ദു, ലളിത് യാദവ്, ലക്ഷയ് എന്നിവരെയും ഉനദ്ഘട്ട് മടക്കി.

ഈ പ്രകടനത്തോടെ ഒരു രഞ്ജിട്രോഫി മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നേടുന്ന താരമെന്ന അപൂര്‍വ നേട്ടം ഉനദ്ഘട്ട് സ്വന്തം പേരിലാക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഡല്‍ഹി വെറും 53 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്.

ഡല്‍ഹിയുടെ പുറത്തായ ഏഴ് ബാറ്റര്‍മാരും രണ്ടക്കം പോലും കണ്ടില്ല. ഡല്‍ഹിയുടെ ആദ്യ നാല് ബാറ്റര്‍മാരും അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. രണ്ട് പേര്‍ മാത്രമാണ് ഇതുവരെ രണ്ടക്കം കടന്നിട്ടുള്ളത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്