Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

വീരോചിതം കേരളം; ഡല്‍ഹിയെ നാണം കെടുത്തി രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

, 12:37 pm

രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഡെല്‍ഹിക്കെതിരേ കേരളത്തിന് ഇന്നിങ്‌സിന്റേയും 27 റണ്‍സിന്റേയും തകര്‍പ്പന്‍ ജയം. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ഡല്‍ഹിയെ 139 റണ്‍സിന് പുറത്താക്കിയ കേരളം രണ്ടാം ഇന്നിങ്സില്‍ അവരെ 154 റണ്‍സിന് കൂടാരം കയറ്റി. 

ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തിന്റെ ഹീറോയും കളിയിലെ കേമനും. ബാറ്റിങ്ങില്‍ അര്‍ധ സെഞ്ചുറിയും മത്സരത്തില്‍ മൊത്തം 9 വിക്കറ്റുകളും സക്‌സേന വീഴ്ത്തി. സ്‌കോര്‍ : കേരളം -320, ഡെല്‍ഹി – 139,154. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം രാഹുല്‍ പി, സക്‌സേന, വിനൂപ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് 320 എന്ന സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ 139 റണ്‍സിന് പുറത്തായി. 39 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടി സക്‌സേന ഡല്‍ഹിയെ തകര്‍ക്കുകയായിരുന്നു. പിന്നാലെ കേരളം ഡല്‍ഹിയെ ഫോളോ ഓണിനയച്ചു. രണ്ടാം ഇന്നിങ്‌സിലും ഡല്‍ഹിക്ക് നിലം തൊടാന്‍ സാധിച്ചില്ല. 154 റണ്‍സിന് പുറത്തായി.

രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 41/5 എന്ന നിലയിലേക്ക് വീണ അവര്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ത്തന്നെ വീഴുകയായിരുന്നു. 33 റണ്‍സെടുത്ത ശിവം ശര്‍മ്മയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. സക്‌സേന, സന്ദീപ് വാര്യര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി കേരളത്തിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Advertisement