രഞ്ജി ട്രോഫി: ടോസ് ഭാഗ്യം മധ്യപ്രദേശിന്, കേരള ടീമില്‍ ഒരു മാറ്റം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കേരളം ഇറങ്ങിയിരിക്കുന്നത്.

യുവ പേസ് ബോളര്‍ ഏദന്‍ ആപ്പിള്‍ ടോമിനു പകരം എന്‍.പി. ബേസില്‍ കേരള ടീമില്‍ ഇടംപിടിച്ചു. ഇരുടൂമുകള്‍ക്കും ഈ മത്സരം ഏറെ നിര്‍ണായകമാണ്. ജയിക്കുന്ന ടീം നോക്കൗട്ടിലെത്തും. സമനിലയെങ്കില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്ന ടീം മുന്നേറും.

കേരളവും മധ്യപ്രദേശും ഇതുവരെ 6 തവണ രഞ്ജിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മധ്യപ്രദേശ് മൂന്നിലും കേരളം രണ്ടിലും വിജയിച്ചു. ഇരു ടീമുകളും ഓരോ മത്സരത്തില്‍ ഇന്നിംഗ്‌സ് വിജയവും നേടി.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, പി. രാഹുല്‍, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, എം.ഡി. നിധീഷ്, ബേസില്‍ തമ്പി, എന്‍.പി. ബേസില്‍.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി