സെലക്ടര്‍മാരുടെ കരണത്തിനിട്ട് പൃഥ്വി ഷായുടെ മറ്റൊരു പഞ്ച് കൂടി; രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കായി അസമിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി പൃഥ്വി ഷാ. 240 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച പൃഥ്വി ഷാ രണ്ടാം ദിനം 379 റണ്‍സടിച്ചു. 383 പന്തില്‍ 49 ഫോറും നാല് സിക്‌സും സഹിതമാണ് പൃഥ്വി 379 റണ്‍സടിച്ചത്. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന അപൂര്‍വ നേട്ടത്തിലേക്ക് പൃഥ്വി ഷാ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 379ല്‍ റിയാന്‍ പരാഗ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കഴിഞ്ഞ 18 മാസത്തിനിടയില്‍ ഫോര്‍മാറ്റുകളിലുടനീളം ആവര്‍ത്തിച്ച് അവഗണിക്കപ്പെട്ട പൃഥ്വി ഷാ സെലക്ടര്‍മാര്‍ക്ക് തന്റെ കരുത്ത് വീണ്ടും കാട്ടികൊടുത്തിരിക്കുകയാണ്.

അസമിനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂടിയാണ് പൃഥ്വി ഷാ തുറന്നിട്ടിരിക്കുന്നത്. എന്നാല്‍ താരത്തെ ടീമിലെടുക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

പൃഥ്വി ഷാക്ക് പുറമെ ഇന്ത്യന്‍ താരവും മുംബൈ നായകനുമായ അജിങ്ക്യാ രഹാനെയും സെഞ്ച്വറി നേടിയതോടെ രണ്ടാം ദിനം മുംബൈ മൂന്ന് വിക്കറ്റ് നഷ്ട്ത്തില്‍ 608 റണ്‍സെന്ന ശക്തമായ നിലയിലാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്