രഞ്ജി ട്രോഫി വീരോചിത സമനിലയുമായി കേരളം സെമിയില്‍. നാലാം ദിനം 100-2 എന്ന നിലയില്‍ 399 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ കേരളം സമനില തെറ്റാതെ ഒന്നാം ഇന്നിംഗ്‌സിലെ ഒരു റണ്‍സ് ലീഡിന്റെ കരുത്തില്‍ സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു. സ്‌കോര്‍ ജമ്മു കശ്മീര്‍: 280, 399, കേരളം: 281, 291-6.
അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം സമനിലക്കായാണ് കളിച്ചത്. മധ്യനിരയുടെ തകര്‍ച്ച ഇടക്ക് കേരളത്തെ ഉലച്ചെങ്കിലും സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും പ്രതിരോധിച്ചു നിന്നതോടെ ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്ത് കേരളം വീരോചിത സമനില പിടിച്ച് സെമിയിലേക്ക് മുന്നേറി.
രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമിയിലെത്തുന്നത്. 2018-2019 സീസണിലായിരുന്നു രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി സെമിയിലെത്തിയത്. 2017-18 സീസണിലായിരുന്നു കേരളം ആദ്യമായി ക്വാര്‍ട്ടര്‍ കളിച്ചത്.
Read more
ഈ മാസം 17ന് തുടങ്ങുന്ന സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈ വിദര്‍ഭയെ നേരിടും.