രോഹിതിനെ തേടി അപൂർവ റെക്കോഡ് ഭാഗ്യം, ഇത് കോഹ്‌ലിക്കും ധോണിക്കും സാധിക്കാത്തത്

വെള്ളിയാഴ്ച നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി. ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസ്, പാക്കിസ്ഥാന്റെ ബാബർ അസം എന്നിവർക്ക് ശേഷം എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി റെക്കോർഡ് നേടുന്ന മൂന്നാമത്തെ താരവുമായി രോഹിത് മാറി .

171 പന്തിൽ 14 ഫോറും രണ്ട് സിക്സും സഹിതമാണ് രോഹിത് ഈ സ്കോറിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ രോഹിതിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും വെറും 21 ഇന്നിംഗ്‌സുകളിൽ ഓപ്പണറായി ആറാമത്തെയും സെഞ്ചുറി കൂടിയാണിത്. മൊത്തത്തിൽ, 35 കാരനായ താരം ഒമ്പത് സെഞ്ച്വറികൾ സഹിതം 3000 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്.

എന്തായാലും സ്പിന്നറുമാരെ ഒരുപാട് സഹായിക്കുന്ന പിച്ചിൽ തന്റെ ബാറ്റിംഗ് വൈഭവം മുഴുവൻ കാണിച്ച് മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയാണ്. 120 റൺസ് നേടിയ താരത്തിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസാണ് സ്വന്തമാക്കിയത്.

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2019-21) ഉദ്ഘാടന പതിപ്പിൽ 12 മത്സരങ്ങളിൽ നിന്ന് 1094 റൺസുമായി ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി രോഹിത് ഉയർന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം